ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോൺഗ്രസ് നീക്കം തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി അസാധാരണവും നിയമവിരുദ്ധവുമാണെന്ന് കോൺഗ്രസ് വക്താവ് കപിൽ സിബൽ. മതിയായ അന്വേഷണം നടത്താതെയാണ് നോട്ടീസ് തള്ളിയെതന്നും കപിൽ സിബൽ ആരോപിച്ചു.ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ അഴിമതിയും പെരുമാറ്റ ദൂഷ്യവും ആരോപിച്ചതെന്നും ഇത് അദ്ദേഹത്തെ കുറ്റവിചാരണ നടത്താൻ മതിയായ തെളിവല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്.
എന്നാൽ ഇംപീച്ച്മെൻറ് നീക്കം ജസ്റ്റിസ് ലോയയുടെ മരണവുമായോ മേറ്റതെങ്കിലും കേസുമായോ ബന്ധപ്പെട്ടുള്ളതല്ലെന്ന് കപിൽ സിബൽ പറഞ്ഞിരുന്നു. നീതിന്യായ വ്യവസ്ഥയിൽ വന്ന പ്രതിസന്ധികൾ പരിഹരിക്കാൻ പ്രതിപക്ഷത്തിന് മറ്റ് മാർഗങ്ങളില്ലാതായെന്നും അതിനെ സംരക്ഷിക്കാനാണ് ഇതിൽ ഇടപെടുന്നതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.