ന്യൂഡൽഹി: ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. തെൻറ പണമുപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും അതിന് നികുതി അടച്ചുവെന്നും സിബൽ വ്യക്തമാക്കി. കള്ളപണം എന്താണെന്ന് അറിയാതെയാണ് ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.
സി.ബി.എസ്.ഇ േചാദ്യേപപ്പർ ചോർച്ചയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നീരവ് മോദി ഉൾപ്പെട്ട ബാങ്ക് തട്ടിപ്പിൽ തങ്ങളുടെ പെങ്കന്താണെന്ന് ബി.ജെ.പി വ്യക്തമാക്കണം. തനിക്കെതിരായ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച വാർത്ത വെബ്സൈറ്റിനെതിരെ മാനനഷ്ട കേസ് നൽകുമെന്നും സിബൽ പറഞ്ഞു.
കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി സ്മൃതി ഇറാനി ഉന്നയിച്ചത്. ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കുറഞ്ഞ വിലക്ക് കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.