ന്യൂഡൽഹി: രാഷ്ട്രപതിക്ക് മുമ്പാകെ ആദ്യമെത്തിയത് കൊൽക്കത്ത ജയിലിൽ കഴിയുന്ന ദലിതനായ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണെൻറ ദയാഹരജി. രാജ്യത്തിെൻറ ചരിത്രത്തിലാദ്യമായി ജയിലിലടക്കപ്പെട്ട സിറ്റിങ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കർണനാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതിപദമേറ്റ ശേഷം ആദ്യ നിവേദനം നൽകിയത്.
ജുഡീഷ്യറിയിലെ ദലിത് പീഡനവും അഴിമതിയും ഉന്നയിച്ചതിെൻറ പേരിൽ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ആറു മാസം തടവ് ശിക്ഷക്ക് വിധിച്ച കർണൻ ശിക്ഷയിൽനിന്ന് ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായാണ് ഹരജി സമർപ്പിച്ചത്. പുതിയ രാഷ്്ട്രപതി അധികാരമേറ്റയുടൻ കർണെൻറ ഹരജി സമർപ്പിക്കുന്ന കാര്യം അദ്ദേഹത്തിെൻറ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയാണ് മാധ്യമങ്ങേളാട് പറഞ്ഞത്.
മേയ് ഒമ്പതിന് പുറപ്പെടുവിച്ച ശിക്ഷയിൽ ഇളവ് നൽകാൻ സുപ്രീംകോടതി നിരവധി തവണ വിസമ്മതിച്ചിരുന്നു. പിന്നീട് പരോൾ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ േകസരിനാഥ് ത്രിപാഠിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജുഡീഷ്യറിയിലെ ദലിത് പീഡനവും മദ്രാസ് ഹൈേകാടതി ചീഫ് ജസ്റ്റിസിനും വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കുമെതിരെ അഴിമതിയാരോപണവുമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനാണ് കർണനെതിരെ സുപ്രീംകോടതി നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാകാന്‍ ഒന്നിലധികം തവണ സമയം നല്‍കിയെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ശിക്ഷ വിധിച്ചശേഷം ഒളിവിൽപോയ അദ്ദേഹത്തെ പൊലീസ് പിടികൂടി ജയിലിലടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.