ബംഗളൂരു: ഐക്യത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും തെരഞ്ഞെടുപ്പിനെ നേരിട്ട കർണാടക കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്തെ ആറു മേഖലകളിലെ രാഷ്ട്രീയ ചിത്രം തന്നെ മാറുകയാണ്. ലിംഗായത്ത് വോട്ടുകൾ ഗണ്യമായ സ്വാധീനം ചെലുത്തുന്ന കിറ്റൂർ കർണാടക, മധ്യ കർണാടക മേഖലകളിലും ദലിത്, പിന്നാക്ക, മുസ്ലിം വോട്ടുകൾ നിർണായകമായ കല്യാണ കർണാടക മേഖലയിലും വൊക്കലിഗ കോട്ടയായ പഴയ മൈസൂരു മേഖലയിലും വൻ കുതിപ്പാണ് കോൺഗ്രസ് നടത്തിയത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ തീരമേഖലയിൽ കഴിഞ്ഞ തവണത്തേതിലും മൂന്നു സീറ്റ് അധികം പിടിച്ച കോൺഗ്രസിന് ബംഗളൂരു മേഖലയിലാണ് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനാവാതെ പോയത്.
സംസ്ഥാനത്തെ ഗതിക്ക് വിപരീതമായി ബി.ജെ.പിക്ക് മുൻതൂക്കം നൽകിയാണ് ബംഗളൂരു നഗരം ഇത്തവണ വിധിയെഴുതിയത്. 28 മണ്ഡലങ്ങളിൽ 16 എണ്ണം ബി.ജെ.പിക്കും 12 എണ്ണം കോൺഗ്രസിനുമൊപ്പം നിന്നു. 2019 ഉപതെരഞ്ഞെടുപ്പിൽ മഹാലക്ഷ്മി ലേഔട്ട് മണ്ഡലം നഷ്ടമായ ജെ.ഡി-എസിന് അവശേഷിച്ച ഏക സീറ്റായ ദാസറഹള്ളിയും കൈവിട്ടു. ഈ സീറ്റ് ബി.ജെ.പി പിടിച്ചു. ജയനഗറിൽ ഇഞ്ചോടിഞ്ച് പോരിൽ 16 വോട്ടിനാണ് കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ സൗമ്യ റെഡ്ഡി തോറ്റത്. കോൺഗ്രസ് ജയിച്ച മണ്ഡലങ്ങൾ മിക്കതും ബംഗളൂരു സെൻട്രൽ മേഖലയിലാണ്.
ബംഗളൂരു നഗര മേഖല
ജില്ലകൾ: 01
ബംഗളൂരു അർബൻ
ആകെ സീറ്റ്: 28
ബി.ജെ.പി- 16
കോൺഗ്രസ്-12
ബി.ജെ.പി-11, കോൺഗ്രസ് -15
ജെ.ഡി-എസ് -രണ്ട്
കർണാടകയിൽ മറ്റിടങ്ങളിലെ പോലെ ശക്തമായ തരംഗം കോൺഗ്രസിന് കാഴ്ചവെക്കാനായില്ലെങ്കിലും സംഘ്പരിവാർകോട്ടയിൽ ആറു സീറ്റിൽ ജയം കുറിച്ചു. ഹിജാബ് വിവാദത്തിന്റെ പ്രഭവ കേന്ദ്രമായ ഉഡുപ്പിയിൽ ബി.ജെ.പി അഞ്ചു സീറ്റും നിലനിർത്തിയപ്പോൾ ദക്ഷിണ കന്നഡയിൽ പുത്തൂർ സീറ്റ് ബി.ജെ.പിയിൽനിന്ന് കോൺഗ്രസ് നേടി. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭീഷണി മറികടന്ന് യു.ടി. ഖാദർ മംഗളൂരു മണ്ഡലം നിലനിർത്തി. ഉത്തര കന്നഡയിൽ ബി.ജെ.പിയുടെ സീറ്റു നില നാലിൽനിന്ന് രണ്ടാക്കി കുറക്കാനും കോൺഗ്രസിനായി.
സിറ്റിങ് മണ്ഡലമായ ഹലിയാലിന് പുറമെ, കാർവാർ, ഭട്കൽ, സിർസി എന്നിവയും ബി.ജെ.പിയെ കൈവിട്ടു. ഹലിയാലിൽനിന്ന് ഒമ്പതാം തവണയാണ് ആർ. വി. ദേശ്പാണ്ഡെ നിയമസഭയിലെത്തുന്നത്. ആറു തവണ എം.എൽ.എയായ ബി.ജെ.പിയുടെ സ്ഥാനാർഥി സ്പീക്കർ വിശേശ്വര ഹെഗ്ഡെ കാഗേരി സിർസിയിൽ തോൽവി വഴങ്ങി. മുൻ കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിവേദിത് ആൽവ കുംതയിൽ ബി.ജെ.പിയോട് തോറ്റു.
തീരകർണാടക
ജില്ലകൾ: 03
ദക്ഷിണ കന്നഡ
ആകെ സീറ്റ്: എട്ട്
ബി.ജെ.പി- 06
കോൺഗ്രസ്-02
ബി.ജെ.പി-07
കോൺഗ്രസ് -01
ഉത്തര കന്നഡ
ആകെ സീറ്റ്: ആറ്
ബി.ജെ.പി- 02
കോൺഗ്രസ്-04
ബി.ജെ.പി-04
കോൺഗ്രസ് -02
ഉഡുപ്പി
ആകെ സീറ്റ്: അഞ്ച്
ബി.ജെ.പി- 05
കോൺഗ്രസ്-00
ബി.ജെ.പി-05
കോൺഗ്രസ് -00
ബി.എസ്. യെദിയൂരപ്പയുടെയും കെ.എസ്. ഈശ്വരപ്പയുടെയും നാടായ ശിവമൊഗ്ഗ ഉൾപ്പെടുന്ന മധ്യകർണാടകയിൽ ബി.ജെ.പിയെ 20ൽനിന്ന് അഞ്ച് സീറ്റിലേക്ക് താഴ്ത്തിയാണ് കോൺഗ്രസ് തേരോട്ടം. 19 സീറ്റിൽ ജയം നേടിയ കോൺഗ്രസ് ചിക്കമഗളൂരുവിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയെ വീഴ്ത്തി. ശിവമൊഗ്ഗ റൂറലിൽ ജെ.ഡി-എസും ബി.ജെ.പിയെ പ്രഹരിച്ചു.
ലിംഗായത്ത് സ്വാധീന മേഖലകളായ ദാവൻകരെയിലും ചിത്രദുർഗയിലുമായി 13 സീറ്റിൽ 11ഉം കോൺഗ്രസിനൊപ്പം നിന്നു. യെദിയൂരപ്പയുടെയും ബൊമ്മൈയുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം.പി. രേണുകാചാര്യ ഹൊന്നാലിയിൽ തോറ്റു. ഇന്ദിര ഗാന്ധിയുടെ ഓർമകളിൽ പ്രിയങ്ക ഗാന്ധി വൈകാരിക പ്രസംഗം നടത്തിയ ചിക്കമഗളൂരുവിലെ അഞ്ചു സീറ്റും കോൺഗ്രസ് തൂത്തുവാരി.
മധ്യകർണാടക
ജില്ലകൾ: 04
ദാവൻകരെ
ആകെ സീറ്റ്: 07
ബി.ജെ.പി- 01
കോൺഗ്രസ്-06
ബി.ജെ.പി-05
കോൺഗ്രസ് -02
ചിത്രദുർഗ
ആകെ സീറ്റ്: 06
ബി.ജെ.പി- 01
കോൺഗ്രസ്-05
ബി.ജെ.പി-05
കോൺഗ്രസ് -01
ചിക്കമഗളൂരു
ആകെ സീറ്റ്: 05
ബി.ജെ.പി- 00
കോൺഗ്രസ്-05
ബി.ജെ.പി-04
കോൺഗ്രസ് -01
ശിവമൊഗ്ഗ
ആകെ സീറ്റ്: 07
ബി.ജെ.പി- 03, കോൺഗ്രസ്-03 ജെ.ഡി-എസ്-01
ബി.ജെ.പി-06
കോൺഗ്രസ് -01
ലിംഗായത്ത് മഠങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന കിറ്റൂർ കർണാടക മേഖലയിൽ ബി.ജെ.പിയുടെ സകല പ്രതീക്ഷകളും പൊലിഞ്ഞു. ഗണ്യമായ ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലേക്ക് നീങ്ങിയെന്ന് കരുതുന്ന ഈ തെരഞ്ഞെടുപ്പിൽ മേഖലയിലെ 50 സീറ്റിൽ 16 എണ്ണം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 18 മണ്ഡലങ്ങളുള്ള ബെളഗാവിയാണ് ബി.ജെ.പിയെ അൽപമെങ്കിലും കാത്തത്.
ധാർവാഡിൽ ജഗദീഷ് ഷെട്ടാറിന്റെ തോൽവി ബി.ജെ.പിക്ക് ഉറപ്പാക്കാനായെങ്കിലും സ്വന്തം സീറ്റുകൾ പലതും കാക്കാനായില്ല. ഹാവേരിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് മാത്രമാണ് (ഷിഗ്ഗോൺ) ജയിക്കാനായത്. ബാക്കി അഞ്ചു സീറ്റും കോൺഗ്രസ് പിടിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.ബി. കോലിവാഡ് റാണിബെന്നൂരിൽ ജയം തിരിച്ചുപിടിച്ചു.
ന്യൂനപക്ഷ, ദലിത്, പിന്നാക്ക വോട്ടുകൾ നിർണായകമായ കല്യാണ കർണാടക മേഖലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രചാരണം നയിച്ചതോടെ വൻകുതിപ്പാണ് കോൺഗ്രസ് നടത്തിയത്. വോട്ടുബാങ്ക് മുന്നിൽക്കണ്ട് എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സർക്കാർ നടപ്പാക്കിയ സംവരണ വർധനവും മുസ്ലിം സംവരണ നിഷേധവും തിരിച്ചടിച്ചു.
മേഖലയിലെ 41 സീറ്റിൽ 26 എണ്ണം കോൺഗ്രസ് നേടി. ജെ.ഡി-എസ് സീറ്റ് നാലിൽനിന്ന് മുന്നായി കുറഞ്ഞു.ബെള്ളാരിയിലെ അഞ്ചു സീറ്റും പിടിച്ച കോൺഗ്രസിന് മേഖലയിൽ ബിദറിൽമാത്രമാണ് തിരിച്ചടി നേരിട്ടത്. രണ്ട് സീറ്റ് ബിദറിൽ നഷ്ടമായി. ജെ.ഡി-എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിന്റെ മകൻ ഫായിസ് ബിദറിലെ ഹുംനാബാദിൽ തോൽവി വഴങ്ങി.
കിറ്റൂർ കർണാടക
ജില്ലകൾ: 06
ഗദഗ്
ആകെ സീറ്റ്: 04
ബി.ജെ.പി- 02
കോൺഗ്രസ്-02
ബി.ജെ.പി-03
കോൺഗ്രസ് -01
ധാർവാഡ്
ആകെ സീറ്റ്: 07
ബി.ജെ.പി- 03
കോൺഗ്രസ്-04
ബി.ജെ.പി-05
കോൺഗ്രസ് -02
വിജയപുര (ബിജാപുർ)
ആകെ സീറ്റ്: 08
ബി.ജെ.പി- 01, കോൺഗ്രസ്-06 ജെ.ഡി-എസ്-01
ബി.ജെ.പി- 03, കോൺഗ്രസ്-03 ജെ.ഡി-എസ്-02
ബെളഗാവി
ആകെ സീറ്റ്: 18
ബി.ജെ.പി- 07
കോൺഗ്രസ്-11
ബി.ജെ.പി-10
കോൺഗ്രസ് -08
ബാഗൽകോട്ട്
ആകെ സീറ്റ്: 07
ബി.ജെ.പി- 02
കോൺഗ്രസ്-05
ബി.ജെ.പി-05
കോൺഗ്രസ് -02
ഹാവേരി
ആകെ സീറ്റ്: ആറ്
ബി.ജെ.പി- 01
കോൺഗ്രസ്-05
ബി.ജെ.പി- 04, കോൺഗ്രസ്-01 കെ.പി.ജെ.പി-01
ബി.ജെ.പിയും കോൺഗ്രസും ജെ.ഡി-എസും ഒരുപോലെ നോട്ടമിട്ട മേഖലയായിരുന്നു പഴയ മൈസൂരു മേഖല. പാരമ്പര്യമായി ജെ.ഡി-എസിനും കോൺഗ്രസിനുമൊപ്പം മേൽക്കൈ നൽകുന്ന മേഖലയിൽ ചിലയിടങ്ങളിൽ ബി.ജെ.പിക്കും ഇടമുണ്ട്.
ഇത്തവണ ജെ.ഡി-എസിനെയും ബി.ജെ.പിയെയും കൈവിട്ട പഴയ മൈസൂരുവിൽനിന്ന് കോൺഗ്രസ് 38 സീറ്റാണ് നേടിയത്.2018ൽ നേടിയതിന്റെ ഇരട്ടി സീറ്റ്. ചാമരാജ് നഗർജില്ലയിൽ ബി.ജെ.പിയുടെ ഏക സീറ്റ് ജെ.ഡി.എസും ബി.എസ്.പിയുടെ ഏക സീറ്റ് കോൺഗ്രസും പിടിച്ചു.
കഴിഞ്ഞ തവണ ജെ.ഡി-എസ് പിന്തുണയിൽ ബി.എസ്.പിക്ക് കർണാടകയിൽ ആദ്യമായി അക്കൗണ്ട് തുറന്ന എൻ. മഹേഷ് കൊല്ലഗലിൽ ബി.ജെ.പി സ്ഥാനാർഥിയായതോടെ തോൽവി രുചിച്ചു.കോലാറിലെ കെ.ജി.എഫിൽ കോൺഗ്രസിന്റെയും മുൽബാഗലിൽ കോൺഗ്രസ് പിന്തുണയോടെ ജയിച്ച സ്വതന്ത്രന്റെയും സീറ്റുകൾ ജെ.ഡി-എസ് പിടിച്ചെടുത്തതാണ് അപ്രതീക്ഷിത ഫലം.
പഴയ മൈസൂരു മേഖല
ജില്ലകൾ: 10
ബംഗളൂരു റൂറൽ
ആകെ സീറ്റ്: 04
ബി.ജെ.പി- 01
കോൺഗ്രസ്-03
കോൺഗ്രസ് -02
ജെ.ഡി-എസ്-02
ആകെ സീറ്റ്: 05
ബി.ജെ.പി- 00, കോൺഗ്രസ്-03 ജെ.ഡി-എസ്-01 ,മറ്റുള്ളവർ-01
ജെ.ഡി-എസ്-01
കോൺഗ്രസ് -04
ആകെ സീറ്റ്: 04
ബി.ജെ.പി- 00, കോൺഗ്രസ്-03 ജെ.ഡി-എസ്-01
ബി.ജെ.പി- 01, കോൺഗ്രസ്-02 ബി.എസ്.പി-01
ആകെ സീറ്റ്: 11
ബി.ജെ.പി- 02, കോൺഗ്രസ്-07 ജെ.ഡി-എസ്-02
ബി.ജെ.പി- 04, കോൺഗ്രസ്-03 ജെ.ഡി-എസ്-04
ആകെ സീറ്റ്: 04
കോൺഗ്രസ്-02
ജെ.ഡി-എസ്- 02
കോൺഗ്രസ്-01
ജെ.ഡി-എസ്- 03
ആകെ സീറ്റ്: 11
ബി.ജെ.പി- 01, കോൺഗ്രസ്-08 ജെ.ഡി-എസ്-02
ബി.ജെ.പി- 03, കോൺഗ്രസ്-03 ജെ.ഡി-എസ്-05
ആകെ സീറ്റ്: 07
ബി.ജെ.പി- 00, കോൺഗ്രസ്-05 ജെ.ഡി-എസ്-01 ,മറ്റുള്ളവർ-01
ബി.ജെ.പി- 00, കോൺഗ്രസ്-00 ജെ.ഡി-എസ്-07, മറ്റുള്ളവർ-00
ആകെ സീറ്റ്: 06
ബി.ജെ.പി- 00, കോൺഗ്രസ്-04 ജെ.ഡി-എസ്-02
ബി.ജെ.പി- 00, കോൺഗ്രസ്-04 ജെ.ഡി-എസ്-01
ആകെ സീറ്റ്: 02
ബി.ജെ.പി- 00
കോൺഗ്രസ്-02
ബി.ജെ.പി-02
കോൺഗ്രസ് -00
ആകെ സീറ്റ്: 07
ബി.ജെ.പി- 02, കോൺഗ്രസ്-01 ജെ.ഡി-എസ്-04
ബി.ജെ.പി- 01, കോൺഗ്രസ്-00 ജെ.ഡി-എസ്-06
ജില്ലകൾ: 07
ബിദർ
ആകെ സീറ്റ്: 06
ബി.ജെ.പി- 04
കോൺഗ്രസ്-02
ബി.ജെ.പി- 01, കോൺഗ്രസ്-04 ജെ.ഡി-എസ്-01
ആകെ സീറ്റ്: 09
ബി.ജെ.പി- 02
കോൺഗ്രസ്-07
ബി.ജെ.പി-04
കോൺഗ്രസ് -05
ആകെ സീറ്റ്: 04
ബി.ജെ.പി- 00, കോൺഗ്രസ്-03 ജെ.ഡി-എസ്-01
ബി.ജെ.പി- 02, കോൺഗ്രസ്-01 ജെ.ഡി-എസ്-01
ആകെ സീറ്റ്: 05
ബി.ജെ.പി- 01, കോൺഗ്രസ്-02 ജെ.ഡി-എസ്-01 മറ്റുള്ളവർ-01
ബെള്ളാരി ജില്ല വിഭജിച്ച് 2021 ഒക്ടോബർ രണ്ടിനാണ് വിജയനഗര ജില്ല രൂപവത്കരിച്ചത്
ആകെ സീറ്റ്: 05
ബി.ജെ.പി- 05
കോൺഗ്രസ്-00
ബി.ജെ.പി-03
കോൺഗ്രസ് -02
ആകെ സീറ്റ്: 07
ബി.ജെ.പി- 02, കോൺഗ്രസ്-04 ജെ.ഡി-എസ്-01
ബി.ജെ.പി- 02, കോൺഗ്രസ്-03 ജെ.ഡി-എസ്-02
ആകെ സീറ്റ്: 05
ബി.ജെ.പി- 01, കോൺഗ്രസ്-03 മറ്റുള്ളവർ-01
ബി.ജെ.പി-03
കോൺഗ്രസ് -02
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നോട്ടക്ക് ലഭിച്ചത് 2.6 ലക്ഷം വോട്ട്. മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആർക്കും വോട്ട് രേഖപ്പെടുത്താൻ താൽപര്യമില്ലാത്തവർക്കായി വോട്ടിങ് മെഷീനിൽ ഏർപ്പെടുത്തിയതാണ് നോട്ട സംവിധാനം. ബാലറ്റ് പേപ്പറിൽ കറുത്ത വര ക്രോസ് ചെയ്യുന്നതാണ് നോട്ട ചിഹ്നം.2013 സെപ്തംബറിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നോട്ട സംവിധാനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.