കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ പ്രതിവർഷം 52,000 കോടി; മദ്യത്തിന്റെ നികുതി കൂട്ടി കർണാടക

ബംഗളൂരു: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് പ്രസംഗത്തിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയർത്തുകയാണെന്ന് സിദ്ധരാമയ്യ അറിയിച്ചു. കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് ബജറ്റ് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ 52,000 കോടിയാണ് ഓരോ വർഷവും സർക്കാർ ചെലവഴിക്കുക. കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം അവരുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായിരുന്നു.

കർണാടകയിലെ ക്രമസമാധാനം പാലിക്കാൻ സർക്കാർ എപ്പോഴും പ്രതിജ്ഞബദ്ധരാണ്. സദാചാര ​പൊലീസിങ്ങും വർഗീയവൽക്കരണവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 14ാമത്തെ ബജറ്റ് സഭയിലവതരിപ്പിച്ച് ഏറ്റവും കൂടുതൽ ബജറ്റവതരിപ്പിച്ച ആളെന്ന ​റെക്കോർഡും സിദ്ധരാമയ്യ കുറിച്ചു.

Tags:    
News Summary - Karnataka budget 2023: Congress hikes liquor excise duty, cracks down on moral policing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.