ബംഗളൂരു: കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിൽ നടന്ന ഉപതെരെഞ്ഞടുപ്പിെൻറ ഫലസൂചന പുറത്തുവരുേമ്പാൾ രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസും മുന്നിൽ. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെളഗാവി ലോക്സഭ മണ്ഡലത്തിൽ തുടക്കത്തിൽ കോൺഗ്രസ് മുന്നേറിയെങ്കിലും ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചു.
കേന്ദ്ര റെയിൽവെ സഹമന്ത്രിയായിരുന്ന സുരേഷ് അംഗദി കഴിഞ്ഞ െസപ്തംബറിൽ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടതോടെയാണ് ബെളഗാവി ലോക്സഭ മണ്ഡലത്തിൽ ഉപതെരെഞ്ഞടുപ്പിന് കളമൊരുങ്ങിയത്. സുരേഷ് അംഗദിയുടെ ഭാര്യ മംഗള അംഗദിയാണ് ബി.ജെ.പി സ്ഥാനാർഥി. ബെളഗാവിയിൽ ശക്തമായ സ്വാധീനമുള്ള ജാർക്കിഹോളി സഹോദരന്മാരിലെ സതീഷ് ജാർക്കിഹോളിയാണ് കോൺഗ്രസ് സ്ഥാനാർഥി. ഇത്തവണ മറാത്ത വോട്ട് ലക്ഷ്യമിട്ട് മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ശുഭം വിക്രാന്ത് ഷെൽകെയും രംഗത്തുണ്ട്.
ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം, ബെളഗാവിയിൽ 3,380 വോട്ടാണ് ലീഡ്. ബിജെ.പി^ 70,873, കോൺഗ്രസ്^ 67,493.
കോൺഗ്രസിെൻറ സിറ്റിങ് നിയമസഭ മണ്ഡലങ്ങളായ റായ്ച്ചൂരിലെ മസ്കിയും ബിദറിലെ ബസവകല്യാണുമാണ് ഉപെതരഞ്ഞെടുപ്പ് നടന്ന മറ്റു മണ്ഡലങ്ങൾ. മസ്കിയിൽ ആറ് റൗണ്ട് വോെട്ടണ്ണൽ പൂർത്തിയാവുേമ്പാൾ കോൺഗ്രസ് തന്നെയാണ് മുന്നിൽ. കോൺഗ്രസ് സ്ഥാനാർഥി ബസനഗൗഡ തുർവിഹാൽ ബി.ജെ.പിയുടെ പ്രതാപ്ഗൗഡ പാട്ടീലിനെതിരെ 7,047 വോട്ടിെൻറ ലീഡാണ് നേടിയത്. കോൺഗ്രസ്^ ജെ.ഡി^എസ് സഖ്യസർക്കാറിൽ നിന്ന് കൂറുമാറിയതിെൻറ പേരിൽ സ്പീക്കർ അയോഗ്യനാക്കിയ എം.എൽ.എയാണ് പ്രതാപ്ഗൗഡ പാട്ടീൽ. ബസവകല്യാണിൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ 4,434 വോട്ടിന് ബി.ജെ.പിയാണ് മുന്നിൽ. ബി.ജെ.പി സ്ഥാനാർഥി ശരണു സലഗാർ^ 9282, കോൺഗ്രസ് സ്ഥാനാർഥി മല്ലമ്മ^ 4848
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.