സിന്ദഗിയിൽ വിജയിച്ചിട്ടും ബി.ജെ.പി ക്യാമ്പിൽ മൗനം; കോൺഗ്രസിന് കരുത്തായി ഹനഗലിലെ വിജയം

ബംഗളൂരു: വടക്കൻ കർണാടകയിലെ ഹനഗലിലെയും സിന്ദഗിയിലെയും ഉപതെരഞ്ഞെടുപ്പിൽ രണ്ടിടങ്ങളിലും വിജയം ഉറപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ബസവരാജ് െബാമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.യുടെ പ്രചാരണമാണ് ഫലം വന്നതോടെ മാറിമറഞ്ഞത്. വടക്കൻ കർണാടകയിലെ ബി.ജെ.പിയുടെ കോട്ടകളിലൊന്നായ ഹനഗൽ പിടിച്ചെടുക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് മറുഭാഗത്ത് കോൺഗ്രസ്.

2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ വിജയം കോൺഗ്രസിന് കരുത്താകും. സിന്ദഗിയിലെ വൻഭൂരിപക്ഷത്തോടെയുള്ള വിജയം ബി.ജെ.പിക്ക് ഗുണകരമാണെങ്കിലും ഹനഗലിലെ പരാജയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് ആക്കം കൂട്ടും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ഉപാധ്യക്ഷൻ വിജയേന്ദ്ര തുടങ്ങിയവരാണ് ദിവസങ്ങളോളം നീണ്ട വ്യാപകമായ പ്രചാരണമാണ് ഇരു മണ്ഡലങ്ങളിലും നടത്തിയത്. രണ്ടു മണ്ഡലങ്ങളിലുമായി 13 പേരെയാണ് പ്രചാരണത്തിനായി ചുമതലപ്പെടുത്തിയത്. ഹനഗലിൽ മാത്രം മുഖ്യമന്ത്രി ബസവരാജ് െബാമ്മൈയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും നേരിട്ടുള്ള പ്രചാരണം നടത്തിയിരുന്നു.

ഹനഗലിൽ പ്രചാരണത്തിനായി പത്തിലധികം മന്ത്രിമാരും എത്തി. എന്നാൽ, ഇതൊന്നും േവാട്ടായി മാറിയില്ല. സിന്ദഗിയിലെ വൻഭൂരിപക്ഷത്തോടെയുള്ള വിജയം ബി.ജെ.പിക്ക് ആഹ്ലാദമുണ്ടാക്കുന്നതാണെങ്കിലും മറുഭാഗത്ത് തിരിച്ചടി നേരിട്ടതോടെ ബി.ജെ.പി നേതാക്കൾ കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സിന്ദഗിയിൽ ആഘോഷങ്ങളുണ്ടെങ്കിലും സംസ്ഥാന തലത്തിൽ പാർട്ടിയിൽ കാര്യമായ ആഘോഷങ്ങളൊന്നുമുണ്ടായിട്ടില്ല. നേതാക്കൾ കാര്യമായ പ്രതികരണവും നടത്തിയിട്ടില്ല. ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു മണ്ഡലങ്ങളിലും േകാൺഗ്രസിെൻറ പ്രചാരണം നടന്നത്.

2018ൽ ബി.ജെ.പിയുടെ സി.എം. ഉദാസിയാട് പരാജയപ്പെട്ട കോൺഗ്രസിെൻറ ശ്രീനിവാസ് വി. മാനെയെ ഹനഗലിൽനിന്നും ഇത്തവണ വിജയിപ്പിക്കാനായത് കോൺഗ്രസിന് നേട്ടമാണ്. ഹനഗലിലെ ബി.ജെ.പിയുടെ കരുത്തനായ നേതാവായ അന്തരിച്ച മുൻ മന്ത്രി സി.എം. ഉദാസിയുടെ കുടുംബത്തിലുള്ളവർക്ക് സീറ്റ് നൽകാത്തതിനെതിരെ ബി.ജെ.പിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇത് ഹനഗലിലെ പരാജയത്തിെൻറ പ്രധാന കാരണമായി. യെദിയൂരപ്പയുടെ അടുത്ത അനുയായിയായിരുന്നു സി.എം. ഉദാസി. ലിംഗായത്ത് വിഭാഗത്തിൽ നിന്നല്ലാത്ത ശ്രീനിവാസ് വി. മാനെയെ സ്ഥാനാർഥിയാക്കി ലിംഗായത്ത് ഭൂരിപക്ഷ മേഖലയിൽ വിജയിപ്പിക്കാനായത് കോൺഗ്രസിന് വരും നാളുകളിൽ ആത്മവിശ്വാസമേകും.

2018ലെ പരാജയത്തിനുശേഷവും ശ്രീനിവാസ് മാനെ ഹനഗലിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചുവെന്നും അതാണ് വിജയത്തിന് നിർണായകമായെന്നും കോൺഗ്രസിെൻറ പ്രചാരണത്തിെൻറ ചുമതലയുണ്ടായിരുന്ന സലീം അഹമ്മദ് പറഞ്ഞു. സിന്ദഗിയിൽ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയുടെയും നേതൃത്വത്തിൽ മന്ത്രിമാരായ ഗോവിന്ദ് കർജോൽ, വി. സോമണ്ണ, സി.സി. പാട്ടീൽ, ശശികലെ ജോലെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രചാരണം നടന്നത്. കൂട്ടായ പ്രചാരണമാണ് സിന്ദഗിയിൽ ബി.ജെ.പിയെ തുണച്ചത്. സിന്ദഗിയിലെ പ്രധാന വോട്ടുബാങ്കായ തൽവാർ സമുദായത്തെ കൂടെ നിർത്താനായതും ഗുണകരമായി. സിന്ദഗിയിലെ മുൻ ജെ.ഡി-എസ് സ്ഥാനാർഥി എം.സി മനഗുളിയുടെ മകൻ അശോക് മനഗുളിയെ സ്ഥാനാർഥിയാക്കിയെങ്കിലും കോൺഗ്രസിന് വിജയിക്കാനായില്ല. മനഗുളിയുടെ നിര്യാണത്തിലുള്ള സഹതാപതരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് തിരിച്ചടിയായത്.

ജെ.ഡി-എസിൽനിന്നും വിട്ട് കോൺഗ്രസിലെത്തിയതിനാൽ തന്നെ അശോക് മനഗുളിക്കായി കോൺഗ്രസ് നേതാക്കൾ കാര്യമായി പ്രചാരണത്തിനെത്തിയില്ലെന്ന വിമർശനവുമുണ്ട്. ഇതും അശോക് മനഗുളിയുടെ വോട്ട് കുറയാൻ കാരണമായി. പാർട്ടി വോട്ടുകൾ ഉൾപ്പെടെ അശോക് മനഗുളിക്ക് കിട്ടിയിട്ടില്ലെന്ന ആരോപണവുമുണ്ട്. പാർട്ടിയിലെ അതൃപ്തിക്കിടെയും മികച്ച പ്രകടനം നടത്തി അശോക് മനഗുളി രണ്ടാമതെത്തിയതും കോൺഗ്രസിന് ബോണസാണ്. മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മകൻ എച്ച്.ഡി. കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജെ.ഡി-എസ് പ്രചരണം.

എന്നാൽ, രണ്ടു മണ്ഡലങ്ങളിലും ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള രണ്ടു സ്ഥാനാർഥികളെ ഇരു മണ്ഡലങ്ങളിലുമായി നിർത്തി വിജയം ഉറപ്പാക്കാനായിരുന്നു ജെ.ഡി-എസ് ശ്രമം. എന്നാൽ, രണ്ടുപേരും പരാജയപ്പെട്ടു. ജെ.ഡി-എസിെൻറ കൈവശമുണ്ടായിരുന്ന വടക്കൻ കർണാടകയിലെ പ്രധാന സീറ്റായ സിന്ദഗി നഷ്​​ടമാകുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസിനൊപ്പം നിന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

Tags:    
News Summary - Karnataka byelection: Silence in BJP camp despite victory in Zindagi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.