കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ കോലാറിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആറുപേരാണ് സംഘത്തിലുള്ളത്. അതിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തിൽ പൊലീസ് വെടിയുതിർത്തു.

വെടിവെപ്പിൽ മുഖ്യ പ്രതികളായ വേണുഗോപാൽ, മാണിന്ദ്ര എന്നിവരുടെ കാലുകൾക്ക് പരിക്കേറ്റു. മൂന്നു പൊലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതാവ് എം. ശ്രീനിവാസിനെ ആറുപേർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്.


കോൺഗ്രസ് നേതാവ് ഫാം ഹൗസിലേക്ക് പോകുംവഴി പരിചയക്കാരായവർ കോഫി കുടിക്കാൻ വിളിക്കുകയും സ്ഥലത്തെത്തിയ ശ്രീനിവാസിന്റെ കണ്ണിലേക്ക് കെമിക്കൽ സ്പ്രേ ചെയ്യുകയുമായിരുന്നു. പിന്നാലെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Karnataka- congress leader's murder- Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.