കണ്ണീരണിഞ്ഞ് ഡി.കെ ശിവകുമാർ; ഈ വിജയം പാർട്ടി പ്രവർത്തകർക്ക് അവകാശപ്പെട്ടത്

ബംഗളൂരു: കർണാടകയിൽ ബി.ജെ.പിയെ തോൽപ്പിച്ച് കോൺഗ്രസ് ആധികാരിക വിജയം ​നേടിയതിനു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ. ഈ വിജയം പാർട്ടി പ്രവർത്തകർക്കും എല്ലാ നേതാക്കൾക്കും നൽകുന്നുവെന്ന് ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

‘ബി.ജെ.പിക്കാർ എന്നെ ജയിലിലിട്ടപ്പോൾ സോണിയാ ഗാന്ധി കാണാൻ വന്നത് മറക്കാനാകില്ല. അന്ന് അവർക്ക് നൽകിയ വാക്കാണ് കർണാടകയിൽ വിജയം നൽകുമെന്നത്. അത് പാലിക്കാനായി. ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാനായി. നേതാക്കളും പിന്തുണച്ചു. ഈ വിജയം പാർട്ടി പ്രവർത്തകർക്കും എല്ലാ നേതാക്കൾക്കും നൽകുന്നു -ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

കർണാടകയിൽ കോൺഗ്രസ് 135 സീറ്റുകളിലും ബി.ജെ.പി 64 സീറ്റുകളിലും ജെ.ഡി.എസ് 21 സീറ്റുകളിലുമാണ് ആധിപത്യം പുലർത്തുന്നത്. 

Tags:    
News Summary - Karnataka Congress President DK Shivakumar gets emotional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.