ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബി.ജെ.പിക്ക് മുൻതൂക്കം. സർക്കാറിന് ഭരണത്തുടർച്ചയുണ്ടായേക്കുമെന്ന സൂചനയാണ് വോട്ടിങ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത്. കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും 14 സിറ്റിങ് സീറ്റിലും കെ.പി.ജെ.പിയുടെ ഒരു സിറ്റിങ് സീറ്റിലുമായി നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒമ്പതു മുതൽ 12 വരെ സീറ്റുകൾ ബി.ജെ.പി നേടുമെന്നാണ് സീ വോട്ടർ പ്രവചനം.
കോൺഗ്രസ് മൂന്നുമുതൽ ആറുവരെ സീറ്റ് നിലനിർത്തിയേക്കാമെന്നും ജെ.ഡി.എസ് പ്രകടനം ഒറ്റ സീറ്റിലൊതുങ്ങിയേക്കാമെന്നും സീ വോട്ടർ പറയുന്നു. നേരത്തേ ബി.ജെ.പി നടത്തിയ നാല് ആഭ്യന്തര സർവേകളും സമാന ഫലമാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.