ഏത് ഭരണഘടനാ വകുപ്പ് പ്രകാരമാണ് യെദിയൂരപ്പയെ ഗവർണർ ക്ഷണിച്ചത് -സിദ്ധരാമയ്യ

ബംഗളൂരു: കർണാടക നിയമസഭയെ ബി.ജെ.പി പരീക്ഷണശാല ആക്കുകയാെണന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമ യ്യ. ഭരണഘടനക്ക് വിരുദ്ധമായി സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ സഹായിക്കുകയാണ് ഗവർണർ. ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാ രമാണ് യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചത്. ഇത് നാണക്കേടാണെന്നും സിദ്ധരാമയ്യ ട്വീറ്റിലൂടെ പറഞ് ഞു.

സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന യെദിയൂരപ്പക്കെതിരെ രൂക്ഷ പ്രതികരണവുമായി കർണാടക പി.സി.സിയും രംഗത്തെത്തി. കുതിരക്കച്ചവടത്തിലെ പരിചയം ഉപയോഗിച്ച് അധികാരത്തിലേറാൻ അഴിമതിയുടെ ബിംബവും മുൻ ജയില്‍പ്പുള്ളിയുമായ യെദിയൂരപ്പ ശ്രമിക്കുകയാണ് പി.സി.സി ട്വീറ്റ് ചെയ്തു.

യെദിയൂരപ്പ അധികാരത്തിലിരുന്ന 2008-2011 കാലഘട്ടം കർണാടകത്തിലെ ജനങ്ങൾ ഒാർമ്മിക്കണം. അതിന് അവസാനം വന്നത് യെദിയൂരപ്പ ജയിലിൽ ആയപ്പോഴാണ്. ചരിത്രം വീണ്ടും ആവർത്തിക്കുമെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Karnataka an Experimental Lab for BJP: Siddaramaiah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.