മുൻ മന്ത്രി കെ.ജെ. ജോർജിനെതിരെ എൻഫോഴ്സ്​മെന്‍റിൽ പരാതി

ബംഗളൂരു: മുൻമന്ത്രിയും കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ കെ.ജെ. ജോർജിനെതിരെ എൻഫോഴ്സ്മ​​െൻ റ് ഡയറക്ടറേറ്റിൽ പരാതി. കർണാടക രാഷ്​​ട്ര സമിതി ചെയർമാൻ രവി കൃഷ്ണ റെഡ്ഡിയാണ് പരാതി നൽകിയത്. കെ.ജെ. ജോർജ് മന്ത്രി യായിരുന്നപ്പോൾ വിദേശത്ത് വൻതോതിൽ അനധികൃത സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

വിദേശത്ത് വൻതോതിൽ നിക്ഷേപം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയെ തുടർന്ന് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മ​​െൻറ് ആക്ട് (ഫെമ) പ്രകാരം ഇ.ഡി കേസ് രജിസ്​റ്റർ ചെയ്തു. ഇതുസംബന്ധിച്ച് വിവരങ്ങൾ എൻഫോഴ്സ്മ​​െൻറ് ഡയറക്ടറേറ്റ് ശേഖരിച്ചുവരുകയാണെന്ന് റിപ്പോർട്ട്.

സ്വത്തുക്കൾ സംബന്ധിച്ച്​് ലോകായുക്തക്ക് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം നടത്തുക.

Tags:    
News Summary - Karnataka Former Minister KG George -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.