കർണാടകയിലെ സത്യപ്രതിജ്ഞ: യെച്ചൂരി പ​ങ്കെടുക്കും -പ്രകാശ് കാരാട്ട്

കണ്ണൂർ: കർണാടക സർക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ​ങ്കെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിക്കാതിരുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ ഇ.കെ. നായനാർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു കാരാട്ട്.

കർണാടക കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് യെച്ചൂരി പ​ങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിത താൽപര്യങ്ങൾ കോൺഗ്രസ് ഉപേക്ഷിക്കണം. വിശാല മതേതര സഖ്യം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ സംസ്ഥാനത്തും ബി.ജെ.പിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം. കോൺഗ്രസ്‌ സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ലെന്നും കാരാട്ട് കൂട്ടിച്ചേർത്തു.

Tags:    
News Summary - Karnataka Govt formation: Yechury will participate- Prakash Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.