ബംഗളൂരു: കർണാടക തലസ്ഥാനമായ ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടത്താനൊരുങ്ങി ബി.ജെ.പി സർക്കാർ. മൈതാനത്തിൽ എല്ലാ മത-സാംസ്കാരിക പരിപാടികളും നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി.
വഖഫ് ബോർഡും നഗര ഭരണകൂടമായ ബൃഹത് ബെംഗലൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യും തമ്മിൽ തർക്കത്തിലായിരുന്ന ചാമരാജ്പേട്ടയിലെ ഭൂമി ഈ മാസം ആദ്യം റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നു. തുടർന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ആഗസ്റ്റ് 31ന് നടക്കുന്ന വിനായക ചതുർഥി (ഗണേശോത്സവം) ആഘോഷം ഉൾപ്പെടെയുള്ള തങ്ങളുടെ മതപരിപാടികൾ ഈദ്ഗാഹ് മൈതാനത്തിൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.