ധാർവാഡ് കോളജിൽ നടത്തിയ ഫ്രെഷേഴ്സ് പാർട്ടിയാണ് കോവിഡ് സൂപ്പർ സ്പ്രെഡിന് കാരണമെന്ന് അധികൃതർ

ബംഗളുരു: കർണാടക ധർവാഡ് മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കുണ്ടായ കോവിഡ് ബാധ സൂപ്പർ സ്പ്രെഡെന്ന് ആരോഗ്യ വകുപ്പ്. ഇതിനിടെ കോളജിൽ കോവിഡ് ബാധിതരുടെ എണ്ണം 182 ആയി ഉയർന്നു. മെഡിക്കൽ കോളേജ് കോവിഡ് ക്ലസ്റ്ററായെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം 66 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ‍ഇന്ന് ഇരട്ടിയിലേറെ പേർക്ക് രോഗബാധ ഉണ്ടായി. കോളേജിനകത്ത് സംഘടിപ്പിച്ച ഫ്രഷേസ് പാർട്ടി വഴിയാണ് കോവിഡ് വ്യാപനം ഉണ്ടായതെന്നും കോവിഡ് ബാധിച്ച ഭൂരിഭാഗം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുഴുവൻ ഡോസ് വാക്സിനും സ്വീകരിച്ചവരുടെ സ്രവ സാംപിളുകൾ ജീനോം സ്വീസിങ് നടത്താൻ അയക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കകമീഷണർ ഡി. രൺദീപ് പറഞ്ഞു. ഇവരിൽ കോവിഡിന്‍റെ വകഭേദം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ജീനോം സീക്വൻസിങ് നടത്തുന്നത്. നവംബർ 17ന് കോളേജിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫ്രഷേസ് പാർട്ടിയിലൂടെയാണ് കോവിഡ് പടർന്നത്.

കോവിഡ് ബാധിച്ചവരെ കാമ്പസിന് അകത്ത് തന്നെ ക്വാറന്‍റൈനിൽ പാർപ്പിച്ചിട്ടുണ്ടെന്നും മുൻകരുതലിന്‍റെ ഭാഗമെന്നോളം രണ്ട് ഹോസ്റ്റലുകളും സീൽ ചെയ്തതായും ഹുബ്ലി ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രോഗ ബാധിതർക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളില്ല. കോളേജ് വിദ്യാർഥിക‍ൾ, സ്റ്റാഫ് എന്നിവർ ഉൾപ്പടെ മൂവായിരം പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുവരെ ആയിരത്തോളം പേർ പരിശോധനക്ക് വിധേയരായി.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് കുറഞ്ഞ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനമായിരുന്നു കർണാടക.

Tags:    
News Summary - Karnataka Medical College Party Turns Super-Spreader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.