യുവാവിനെ മർദിച്ച കേസിൽ എം.എൽ.എയുടെ മകൻ  പൊലീസിൽ കീഴടങ്ങി

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ റ​സ്​​റ്റാ​റ​ൻ​റി​ൽ വെച്ച്​ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ എ​ൻ.​എ. ഹാ​രി​സി​​െൻറ മ​ക​ൻ പൊലീസിൽ കീഴടങ്ങി. ബംഗളൂരു ജില്ലാ യൂത്ത്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി മുഹമ്മദ്​ നാലപ്പാടാണ്​ ​െപാലീസിൽ കീഴടങ്ങിയത്​. സംഭവത്തെ തുടർന്ന്​ ആറ്​ വർഷത്തേക്ക്​ നാലപ്പാടിനെ പാർട്ടിയുടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​ നിന്നും പുറത്താക്കി. 

കേസിൽ അറസ്​​റ്റ്​ രേഖപ്പെടുത്താതിരുന്ന കബൺ പാർക്ക്​ സർക്കിൾ ഇൻസ്​പെക്​ടർ വിജയ്​ ഹദഗലി​െയ സസ്​പ​െൻറ്​ ചെയ്​തു. എം.എൽ.എയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സി.​െഎ കേസ്​ ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ്​ പരാതി. കേസ്​ സിറ്റി ക്രൈം ബ്രാഞ്ചിന്​ കൈമാറിയിട്ടുണ്ട്​. 

ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ മ​ക​ൻ വി​ദ്വ​തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി യു.​ബി സി​റ്റി​യി​ലെ റ​സ്​​റ്റാ​റ​ൻ​റി​ലാ​ണ് സം​ഭ​വം. നാ​ലാ​ഴ്ച മു​മ്പ് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ വി​ദ്വ​തി​നെ​യും കൂ​ട്ടി സു​ഹൃ​ത്ത് പ്ര​വീ​ൺ റ​സ്​​റ്റാ​റ​ൻ​റി​ലെ​ത്തി​യ​താ​യി​രു​ന്നു. പ്ലാ​സ്​​റ്റ​റു​ള്ള​തി​നാ​ൽ വി​ദ്വ​ത് കാ​ൽ നീ​ട്ടി​യാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. ഈ​സ​മ​യം ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മു​ഹ​മ്മ​ദ്​ ഹാ​രി​സ്​ വി​ദ്വ​തി​നോ​ട് കാ​ൽ മാ​റ്റി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ലാ​സ്​​റ്റ​റു​ള്ള​തി​നാ​ൽ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​തി​ൽ രോ​ഷാ​കു​ല​നാ​യാ​ണ് മു​ഹ​മ്മ​ദും സം​ഘ​വും യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. 

മു​ഖ​ത്തും മ​റ്റും പ​രി​ക്കേ​റ്റ്​ ത​ള​ർ​ന്നു​വീ​ണ വി​ദ്വ​തി​നെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ മ​ല്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നാ​ലെ ഇ​വി​ടെ​യെ​ത്തി​യും മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും സം​ഘ​വും മ​ർ​ദി​ച്ച​താ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ദ്വ​ത്​ ​െപാ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മ​ർ​ദ​നം. മു​ഹ​മ്മ​ദി​​െൻറ സു​ഹൃ​ത്തു​ക്ക​ളാ​യ ബാ​ല​കൃ​ഷ്ണ, മ​ഞ്ജു​നാ​ഥ്, അ​ഭി​ഷേ​ക്, അ​രു​ൺ, ന​സീ​ബ് എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ക​ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തിരുന്നു. 

Tags:    
News Summary - Karnataka MLA's Son Surrenders After He Assaulted Youth - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.