കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഏഴുദിവസം ക്വാറന്‍റൈൻ ഏർപ്പെടുത്താനൊരുങ്ങി കർണാടക

ബംഗളുരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഏഴുദിവസം ക്വാറന്‍റൈൻ ഏർപ്പെടുത്താനൊരുങ്ങി കർണാടക. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണ് പുതിയ ശിപാര്‍ശ. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ഏഴ് ദിവസത്തെ ക്വാറന്‍റീന് ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് കര്‍ണാടക വിദഗ്ധ സമിതി ശുപാര്‍ശ. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരും കർണാടക നടത്തുന്ന ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നുണ്ട്. ഇതാണ് ആശങ്കക്ക് കാരണം. 

Tags:    
News Summary - Karnataka mulls 7-day quarantine on entry for Keralites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.