ബംഗളൂരു: കോൺഗ്രസിൽനിന്ന് 50 മുതൽ 60 വരെ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് ജെ.ഡി-എസ് കർണാടക പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി. ഇവരുമായുള്ള വിലപേശൽ നടക്കുകയാണെന്നും സിദ്ധരാമയ്യ സർക്കാറിലെ സ്വാധീനമുള്ള ഒരു മന്ത്രിയും ഇതിലുണ്ടെന്നും കുമാരസ്വാമി അവകാശപ്പെട്ടു. അദ്ദേഹത്തിനെതിരെ കേന്ദ്രം കേസെടുത്തതിൽ നിരാശനായാണ് ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നതെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ, ജെ.ഡി-എസും ബി.ജെ.പിയും കരക്കിട്ട മീനുകളെ പോലെയാണെന്നും കുമാരസ്വാമിയുടേത് മായാസ്വപ്നമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കുമാരസ്വാമി ഉന്നയിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ജനങ്ങളിൽനിന്ന് വോട്ട് കിട്ടാതായപ്പോൾ മറ്റെന്തെങ്കിലും വഴിക്ക് അധികാരത്തിലേറാൻ അവർ ആഗ്രഹിക്കുന്നു. സർക്കാറിനെ വീഴ്ത്താമെന്ന അവരുടെ ആഗ്രഹം നടപ്പില്ല. പ്രതിപക്ഷമെന്ന നിലയിൽ നന്നായി പ്രവർത്തിക്കുകയാണ് വേണ്ടത്. എന്നാൽ, ഊഹാപോഹങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ അവരുടെ പ്രധാന ജോലി -ഗുണ്ടുറാവു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.