ബംഗളൂരു: ജോഗ് വെള്ളച്ചാട്ടം കാണാൻ കർണാടക ആർ.ടി.സി ഒരുക്കിയ പാക്കേജ് സർവിസിൽ യാത്രക്കാർ വർധിച്ചതോടെ പ്രതിദിന സർവിസാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 23നും 24 നും സർവിസ് നടത്തിയത് വൻ വിജയമായതോടെയാണ് വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും സർവിസ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ പ്രതിദിന സർവിസ് ആരംഭിക്കും.
ബംഗളൂരുവിൽനിന്ന് ജോഗിലേക്കുള്ള ടൂർ പാക്കേജിൽ നോൺ എ.സി സ്ലീപ്പർ സർവിസിന് പുറമെ, രാജഹംസ സർവിസും ഉൾപ്പെടുത്തി. നോൺ എ.സി സ്ലീപ്പർ ബസിെൻറ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരു-വരദഹള്ളി- വരദമൂള-ഇക്കേരി-കേളടി- ജോഗ് നോൺ എ.സി സർവിസിന് മുതിർന്നവർക്ക് 2,200ഉം കുട്ടികൾക്ക് 2000 ഉം ആണ് നിരക്ക്. ആദ്യ സർവിസിൽ ഇത് യഥാക്രമം 1900 ഉം 1700 ഉം ആയിരുന്നു. ഇൗ പാക്കേജിൽ രാജഹംസ സർവിസിന് മുതിർന്നവർക്ക് 1900 ഉം കുട്ടികൾക്ക് 1700 ഉം ആണ് നിരക്ക്. രാത്രി 10.30നും 10.40നുമാണ് നോൺ എ.സി സർവിസ് പുറപ്പെടുക. രാത്രി 9.30ന് രാജഹംസ സർവിസ് പുറപ്പെടും.
ബംഗളൂരു- സിഗന്ധൂർ ചൗതേശ്വരി ക്ഷേത്രം-ജോഗ് പാക്കേജിൽ െഎരാവത് ക്ലബ് ക്ലാസ് സർവിസിന് മുതിർന്നവർക്ക് 2,500 ഉം കുട്ടികൾക്ക് 2,300 ഉം ആണ് നിരക്ക്. രാത്രി 11ന് ബംഗളൂരുവിൽനിന്ന് പുറപ്പെടും. അതോടൊപ്പം ചിത്രദുർഗ ജില്ലയിലെ വാണിവിലാസ സാഗരയിലേക്കും പാക്കേജ് സർവിസ് പ്രഖ്യാപിച്ചു. ഇൗ പാക്കേജിൽ രാജഹംസ ബസാണ് സർവിസ് നടത്തുക. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഗൈഡ് സേവനം ഉൾപ്പെടെ മുതിർന്നവർക്ക് 1,000 രൂപയും ആറു മുതൽ 12 വയസ്സുവരെയുള്ളവർക്ക് 800 രൂപയുമാണ് ചാർജ്.
വാണിവിലാസ സാഗര പാക്കേജ് ഷെഡ്യൂൾ: ബംഗളൂരുവിൽനിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ബസ് ഒമ്പതിന് ചിത്രദുർഗയിലെത്തും. പ്രഭാത ഭക്ഷണത്തിനു ശേഷം 9.30ന് ചിത്രദുർഗ കോട്ട സന്ദർശനം. ഉച്ചക്ക് ഒന്നിന് ഭക്ഷണം, രണ്ടിന് ചന്ദവല്ലി തോട്ട, വൈകീട്ട് മൂന്നിന് വാണിവിലാസ് സാഗര, നാലിന് വാണിവിലാസ് സാഗര അണക്കെട്ട് എന്നിവക്കുശേഷം വൈകീട്ട് ആറിന് തിരിച്ച് പുറപ്പെട്ട് ഒമ്പതിന് ബംഗളൂരുവിലെത്തും. ടിക്കറ്റുകൾ കർണാടക ആർ.ടി.സി വെബ്സൈറ്റ് വഴി ബുക്ക് െചയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.