ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രോറ്റിക് പാർട്ടി ഓഫ് ഇന്ത്യക്കും (എസ്.ഡി.പി.ഐ), ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും ചലനമുണ്ടാക്കാനായില്ല. 13 ശതമാനമാണ് കർണാടകയിലെ മുസ്ലിം ജനസംഖ്യ.എസ്.ഡി.പി.ഐ മത്സരിച്ച മണ്ഡലങ്ങളും കിട്ടിയ വോട്ടും.
നരസിംഹരാജ -41,037, മംഗളൂരു (ഉള്ളാൾ) -15054, ബണ്ട്വാൾ -5436, പുലികേശിനഗർ-4102, മൂഡബിദ്രി -3617, തെർദൽ -3527, ശരവണനഗർ -2995, പുത്തൂർ -2788, ചിത്രദുർഗ-2555, ബെൽത്തങ്ങാടി -2513, കൗപ്പ -1616, മടിക്കേരി -1436, ഹുബ്ബള്ളി ഈസ്റ്റ് -1360, ദാവൻഗരെ സൗത്ത് -1311, റായ്ചൂർ -632, മുഡിഗരെ -503. ആകെ കിട്ടിയത് 90445 വോട്ടുകൾ.
ഇതിൽ പുത്തൂർ, മംഗളൂരു, ബണ്ട്വാൾ, ബെൽത്തങ്ങാടി, മൂഡബിദ്രി എന്നിവ സംഘ്പരിവാറിന്റെ ശക്തികേന്ദ്രമായ ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശ മേഖലയിലും കപ്പു മണ്ഡലം ഉഡുപ്പി ജില്ലയിലുമാണ്. ഇവിടെ ഒരിടത്തും ചലനമുണ്ടാക്കാനായില്ല. മൈസൂരു ജില്ലയിലെ നരസിംഹരാജ (എൻ.ആർ) മണ്ഡലത്തിൽ എസ്.ഡി.പി.ഐയുടെ അബ്ദുൽ മജീദ് 41,037 വോട്ടുകൾ നേടി മൂന്നാമതെത്തി (22.19 ശതമാനം വോട്ടുവിഹിതം).
ഇവിടെ ജയിച്ച കോൺഗ്രസ് 83,480 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പി 52,360 വോട്ടും നേടി. 2018ൽ കോൺഗ്രസ് ഇവിടെ 62,268 വോട്ടും ബി.ജെ.പി 44,141ഉം എസ്.ഡി.പി.ഐ 33,284 വോട്ടുമാണ് നേടിയത്. മംഗളൂരുവിൽ എസ്.ഡി.പി.ഐയുടെ റിയാസ് പറങ്കിപ്പേട്ട് 15,054 വോട്ടുനേടി മൂന്നാമതെത്തി. (10 ശതമാനം വോട്ടുവിഹിതം). ഇവിടെ ജയിച്ച കോൺഗ്രസ് 83,219 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് 60,429 വോട്ട്.
ബാക്കിയെല്ലായിടത്തും നാലുശതമാനത്തിൽ താഴെയാണ് എസ്.ഡി.പി.ഐയുടെ വോട്ടുവിഹിതം. ബണ്ട്വാൾ, മൂഡബിദ്രി, തെർദൽ, ബെൽത്തങ്ങാടി, കൗപ്പ, റായ്ചൂർ എന്നിവിടങ്ങളിൽ ജയിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് രണ്ടാമതും. ഇവിടങ്ങളിലെ വോട്ട്:
ബണ്ട്വാൾ -ബി.ജെ.പി 93,324, കോൺഗ്രസ് 85,042.
മൂഡബിദ്രി -ബി.ജെ.പി 86,925, കോൺഗ്രസ് 64,457.
തെർദൽ -ബി.ജെ.പി 77,265, കോൺഗ്രസ് 66,520.
ബെൽത്തങ്ങാടി -ബി.ജെ.പി 101,004, കോൺഗ്രസ് 82,788.
കപ്പു -ബി.ജെ.പി -ബി.ജെ.പി 80,559, കോൺഗ്രസ് 67,555.
റായ്ചൂർ -ബി.ജെ.പി 69,655, കോൺഗ്രസ് 65,923.
പുത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് 66,607 വോട്ടും ബി.ജെ.പി 62,458 വോട്ടുമാണ് നേടിയത്. എ.ഐ.എം.ഐ.എമ്മിന്റെ ഹുബ്ബള്ളി-ധാർവാഡ് ഈസ്റ്റിലെ സ്ഥാനാർഥി 5600 വോട്ടും ബസവന ബാഗേവാഡിയിലെ സ്ഥാനാർഥി 1472 വോട്ടുകളുമാണ് നേടിയത്. രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസാണ് വിജയിച്ചത്. തുമകുരു ചിക്കനായകനഹള്ളിയിലും (ജയം ജെ.ഡി.എസിന്) കൊരട്ടഗരെയിലുമാണ് (ജയം കോൺഗ്രസിന്) വെൽഫെയർ പാർട്ടി മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.