പെട്രോൾ-ഡീസൽ വില രണ്ടു രൂപ കുറച്ച്​ കർണാടക

കൽബുർഗി: ആന്ധ്രാപ്രദേശിനും രാജസ്ഥാനും പിറകെ ഇന്ധന വില കുറച്ച്​ കർണാടക സർക്കാർ. പെട്രോൾ-ഡീസൽ വിലയിൽ രണ്ടു രൂപ കുറക്കുമെന്ന്​ മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി അറിയിച്ചു. ഇന്ധനവില ദിവസേന വർധിച്ചുകൊണ്ടിരിക്കയാണ്​. നികുതി വെട്ടികുറച്ച്​ ഇന്ധനവില കുറക്കണമെന്ന്​ ജനങ്ങൾ സർക്കാറിനോട്​ ആവശ്യപ്പെടുന്നുണ്ട്​.

കർണാടകയിലെ ജനങ്ങൾക്ക്​ ആശ്വാസമാകുന്നതിന്​ നികുതിയിൽ ഇളവു വരുത്തി പെട്രോൾ-ഡീസൽ വിലയിൽ രണ്ടു രൂപ കുറക്കുമെന്ന്​ കൽബുർഗിയിൽ നടന്ന ഒൗ​ദ്യോഗിക പരിപാടിയിൽ കുമാരസ്വാമി അറിയിച്ചു. പുതുക്കിയ ഇന്ധനവില നാളെ മുതൽ പ്രാബല്യത്തിൽ വരും.

നേരത്തെ ആന്ധ്രപ്രദേശ്​, രാജസ്ഥാൻ സംസ്ഥാനങ്ങൾ പെട്രോൾ -ഡീസൽ വില കുറച്ചിരുന്നു. ആന്ധ്ര സർക്കാർ നികുതിയിൽ ഇളവു വരുത്തി ഇന്ധന വിലയില്‍ രണ്ടു രൂപയാണ് കുറച്ചത്. രാജസ്ഥാനിലും മുഖ്യമന്ത്രി വസുന്ധരെ രാജ രണ്ടു രൂപ ഇളവ്​ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Karnataka Slashes Petrol, Diesel Prices By Rs. 2 After Andhra, Rajasthan- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.