എം.എൽ.എമാർക്കെതിരെ ലേഖനം: കർണാടകയിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ

ബംഗളൂരു: കർണാടകയിലെ എം.എൽ.എമാർക്കെതിരെ അപകീർത്തികരമായ ലേഖനങ്ങൾ എഴുതിയ രണ്ട് മാധ്യമപ്രവർത്തകർക്ക് ഒരു വർഷം തടവുശിക്ഷ. കർണാടക നിയമസഭാ സ്പീക്കർ കെ.ബി കോളിവാദ് ആണ് ശിക്ഷ വിധിച്ചത്. 'ഹായ് ബാംഗ്ലൂർ' പത്രത്തിലെ രവി ബെലഗെരെ, ടാബ്ലോയ്ഡ് പത്രമായ 'യലഹങ്ക വോയ്സി'ലെ അനിൽ രാജ് എന്നിവരെയാണ് ശിക്ഷിച്ചത്. 

തടവ് കൂടാതെ പതിനായിരം രൂപ പിഴയും ഒടുക്കണമെന്ന് സ്പീക്കർ ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.  

നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. അപകീർത്തികരമായ ലേഖനങ്ങളിലൂടെ നിയമസഭാ സമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 


 

Tags:    
News Summary - Karnataka Speaker imposes jail term on two journalists for defaming legislators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.