കർണാടകയിൽ വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം തിരുത്താൻ കോൺഗ്രസ് സർക്കാർ

ബം​ഗ​ളൂ​രു: ബി.​ജെ.​പി സ​ർ​ക്കാ​ർ കാ​വി​വ​ത്ക​രി​ച്ച വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ അ​ഴി​ച്ചു​പ​ണിക്ക് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. സം​ഘ്പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യി വി​ദ​ഗ്ധ സ​മി​തി​ക്ക് ഉ​ട​ൻ രൂ​പം ന​ൽ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ പ​റ​ഞ്ഞി​രു​ന്നു. ബി.​ജെ.​പി സ​ർ​ക്കാ​ർ ആ​ർ.​എ​സ്.​എ​സ് സ്ഥാ​പ​ക​ൻ കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റി​നെ കു​റി​ച്ചു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​​പ്പെ​ടു​ത്തു​ക​യും പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ള​ട​ക്കം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അം​ബേ​ദ്ക​റി​ന്റേ​ത​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി. സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​യി​രു​ന്ന 12ാം നൂ​റ്റാ​ണ്ടി​ലെ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യ ബ​സ​വ​ണ്ണ എ​ന്ന ബ​സ​വേ​ശ്വ​ര​യെ പ​റ്റി തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. വി​വാ​ദ​മാ​യ​തോ​ടെ തി​രു​ത്ത​ൽ വ​രു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഹെ​ഡ്ഗേ​വാ​ർ ഭാ​ഗ​ങ്ങ​ള​ട​ക്കം മാ​റ്റി​യി​ട്ടി​ല്ല.ഇ​ത്ത​രം വി​വാ​ദ​ഭാ​ഗ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ൽ​പ​തോ​ളം എ​ഴു​ത്തു​കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ക​ണ്ട് ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - Karnataka to implement new education policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.