ബംഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽ ഒരിക്കൽകൂടി ബി.ജെ.പിയും ജെ.ഡി^എസും കൈകോർത്തു. ബി.ജെ.പി പിന്തുണയോടെ ജെ.ഡി^എസിെൻറ ബസവരാജ് ഹൊരട്ടിയെ (74) ചെയർമാനായി തെരഞ്ഞെടുത്തു. ജെ.ഡി^എസിെൻറ പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ നോട്ടീസിനെ തുടർന്ന് കോൺഗ്രസ് അംഗമായ ചെയർമാൻ പ്രതാപ് ചന്ദ്ര ഷെട്ടി ഫെബ്രുവരി അഞ്ചിന് രാജിവെച്ചിരുന്നു. അതേസമയം, ഗോവധ നിരോധന ബിൽ കൗൺസിലിൽ പാസാക്കാൻ ബി.ജെ.പി നടത്തിയ അട്ടിമറിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം തുടരുന്നതിനിടെയാണ് െഡപ്യുട്ടി ചെയർമാൻ തെരഞ്ഞെടുപ്പ് ഒഴിവാക്കി ചെയർമാനെ പ്രഖ്യാപിച്ചത്. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് ജനുവരി 29ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എം.കെ. പ്രാണേഷ് ജെ.ഡി^എസ് പിന്തുണയിൽ വിജയിച്ചിരുന്നു.
ഗോവധ നിരോധന ബില്ലിെൻറ പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി കർണാടക നിയമനിർമാണ കൗൺസിൽ പ്രക്ഷുബ്ധമായിരുന്നു. ബില്ലിന് പിന്തുണ നൽകുമെന്ന് ബസവരാജ് ഹൊരട്ടി പ്രസ്താവന നടത്തിയിരുന്നെങ്കിലും പിന്നീട് തിരുത്തി. ഗോവധ നിരോധനത്തെ പിന്തുണക്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, തിങ്കളാഴ്ച കൗൺസിലിൽ ബിൽ അവതരിപ്പിച്ചപ്പോൾ ചർച്ചക്കെടുക്കാതെ ഡെപ്യൂട്ടി െചയർമാൻ ശബ്ദവോേട്ടാടെ പാസാക്കി. കോൺഗ്രസ്, ജെ.ഡി^ എസ് അംഗങ്ങളായി 31 ഉം ബി.ജെ.പി അംഗങ്ങളായി 28ഉം പേരാണ് സഭയിലുണ്ടായിരുന്നത്. ഡിവിഷൻ വോട്ട് (തലയെണ്ണൽ) വേണമെന്ന കോൺഗ്രസ് ആവശ്യം ഡെപ്യൂട്ടി ചെയർമാൻ പരിഗണിച്ചില്ല. ഇതോടെ കോൺഗ്രസ് അംഗങ്ങൾ ബിൽ സഭയിൽ കീറിയെറിഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പിന് ജെ.ഡി^എസിെൻറ ബസവരാജ് ഹൊരട്ടിക്കെതിരെ കോൺഗ്രസ് അംഗം നസീർ അഹമ്മദ് പത്രിക നൽകിയിരുന്നു. ഗോവധ നിരോധന ബിൽ ജനാധിപത്യവിരുദ്ധമായി പാസാക്കിയെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയും നടുത്തളത്തിലിറങ്ങി കോൺഗ്രസ് പ്രതിഷേധം തുടർന്നതോടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി ഡെപ്യൂട്ടി ചെയർമാൻ ജെ.ഡി^എസ് സ്ഥാനാർഥിയെ ചെയർമാനായി പ്രഖ്യാപിക്കുകയായിരുന്നു.
കർണാടക നിയമനിർമാണ കൗൺസിലിൽ ബി.െജ.പിക്ക് 31, കോൺഗ്രസ്^ 28, ജെ.ഡി^എസ് ^13 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ നിയമസഭയിലും നിയമനിർമാണ സഭയിലും സഖ്യംചേർന്ന കോൺഗ്രസും ജെ.ഡി^എസും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനങ്ങൾ പങ്കുവെക്കുകയായിരുന്നു. നിയമസഭയിൽ സഖ്യം തകർന്ന് ഭരണമൊഴിഞ്ഞെങ്കിലും കഴിഞ്ഞമാസം വരെ ഉപരിസഭയിൽ സഖ്യം തുടർന്നു. ബി.ജെ.പിക്ക് പ്രശ്നാധിഷ്ഠിത പിന്തുണയെന്നാണ് ജെ.ഡി^എസ് നേതാക്കളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.