ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസഗഢ്, തെലങ്കാന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കർണാടക ആവർത്തിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഭാരത് ജോഡോ യാത്ര സമയത്തെ കർണാടകയിലെ അന്തരീക്ഷം കോൺഗ്രസ് ജയിക്കുമെന്ന പ്രതീതി ഉയർത്തിയിരുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് വലിയ ലീഡുനില നിലനിർത്തുന്നതിനിടെയാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവന. കർണാടകയിൽ 130ലേറെ സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. 65 സീറ്റനടുത്ത് മാത്രമാണ് ബി.ജെ.പി മുന്നേറ്റം. കിങ് മേക്കറാവുമെന്ന് പ്രവചിച്ച ജെ.ഡി.എസിന് 22 സീറ്റിൽ മാത്രമാണ് മുന്നേറനായത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ പിന്നീട് കോൺഗ്രസ് വ്യക്തമായ ലീഡ് തിരികെ പിടിക്കുന്നതാണ് കണ്ടത്. ആദ്യഘട്ടത്തിൽ നൂറിലേറെ സീറ്റുകളിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ 130ലേറെ സീറ്റുകളിലേക്ക് ലീഡുനില ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.