ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ കുറവു വരുത്തിയെങ്കിലും കർതാ ർപുർ ഇടനാഴിയുടെ നിർമാണം നിർത്തിവെക്കില്ലെന്ന് പാകിസ്താൻ. പുതിയ സാഹചര്യത്തില ും കർതാർപുർ പദ്ധതി തുടരുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ ്ഞു. എല്ലാ മതങ്ങളെയും തങ്ങൾ ആദരിക്കുന്നുവെന്നും സിഖ് തീർഥാടകർക്ക് തടസ്സങ്ങൾ ഉണ് ടാക്കില്ലെന്നും വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലും വാർത്തസമ്മേളനത്തിൽ അറിയി ച്ചു.
2018 നവംബറിലാണ് പാകിസ്താനിലെ കർതാർപുരിലേക്ക് അതിർത്തി കടന്ന് പാത നിർമി ക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്ന് പാക് അതിർത്തിക്കപ്പുറത്ത് നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് സിഖ് ആത്മീയ നേതാവ് ഗുരുനാനാക്കിെൻറ അന്ത്യവിശ്രമസ്ഥലമായ കർതാർപുർ സാഹിബ് സ്ഥിതിചെയ്യുന്നത്. സിഖ് തീർഥാടകരുടെ സൗകര്യത്തിനായാണ് ഇരു രാജ്യങ്ങളുടെയും മേൽനോട്ടത്തിൽ പ്രത്യേക പാതയുടെ നിർമാണം പുരോഗമിക്കുന്നത്.
‘വ്യോമപാത അടച്ചിട്ടില്ല’
ലാഹോർ: ഇന്ത്യൻ വിമാനങ്ങളെ തടയാൻ വ്യോമപാത അടച്ചിട്ടില്ലെന്ന് പാകിസ്താൻ. വിമാനങ്ങളെ വഴിതിരിച്ചു വിടാൻ നിർദേശിച്ചിട്ടില്ലെന്നും വ്യോമയാന അതോറിറ്റി വക്താവ് മുജ്തബ ബെയ്ഗ് പറഞ്ഞു. പൈലറ്റുമാർക്കുള്ള നിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എല്ലാ വിമാനങ്ങളും പതിവു സമയക്രമത്തിൽ പറക്കുന്നുണ്ട്. പാകിസ്താൻ വ്യോമപാത അടച്ചുവെന്ന് ബുധനാഴ്ച ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പാക് അധികൃതരുടെ വിശദീകരണം. ഇന്ത്യയുടെ ബലാകോട്ട് വ്യോമാക്രമണത്തെതുടർന്ന് പ്രതിഷേധ സൂചകമായി അഞ്ചുമാസത്തോളം പാകിസ്താൻ അടച്ചിട്ട േവ്യാമപാത കഴിഞ്ഞ ജൂലൈ 16നാണ് വീണ്ടും തുറന്നത്.
കശ്മീരിൽ ക്രമസമാധാനനില വിലയിരുത്തി ഗവർണർ
ശ്രീനഗർ: സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത് മൂന്നുദിനം പിന്നിടവേ, ജമ്മു-കശ്മീരിലെ ക്രമസമാധാന നില വിലയിരുത്തി ഗവർണർ സത്യപാൽ മലിക്. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരങ്ങൾക്കും അടുത്തയാഴ്ച നടക്കുന്ന ബലിപെരുന്നാൾ ആഘോഷത്തിനുമുള്ള ഒരുക്കങ്ങൾ ശ്രീനഗറിൽ ചേർന്ന യോഗത്തിൽ ഗവർണർ വിലയിരുത്തി.
ബലിപെരുന്നാളിന് മൃഗങ്ങളെ വാങ്ങുന്നതിനായി കശ്മീർ താഴ്വരയിൽ വിവിധ സ്ഥലങ്ങളിൽ കാലിച്ചന്തകൾ ഒരുക്കുമെന്ന് ഗവർണർ പറഞ്ഞു.
ഗവർണറുടെ ഉപദേശകരായ െക. വിജയകുമാർ, കെ. സ്കന്ദൻ, ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.