കാർത്തി ചിദംബരത്തെ സി.ബി.​െഎ ഉറങ്ങാൻ അനുവദിക്കുന്നില്ലെന്ന്​ അഭിഷേക്​ സിങ്​വി

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിൽ കസ്​റ്റഡിയിലെടുത്ത കാർത്തി ചിദംബര​െ​ത്ത സി.ബി.​െഎ  പീഡിപ്പിക്കുകയാണെന്ന്​ അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി. കാർത്തിയെ സി.ബി.​െഎ ഉറങ്ങാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തി​​​​​െൻറ ആരോഗ്യ നില മോശമാണെന്നും സിങ്​വി പ്രത്യേക കോടതിയെ അറിയിച്ചു. 

കാർത്തി​െയ മൂന്നു ദിവസത്തേക്ക്​ കൂടി സി.ബി.​െഎ കസ്​റ്റഡിയിൽ വിട്ടു​െകാണ്ട്​ വെള്ളിയാഴ്​ച പ്രത്യേക കോടതി ജഡ്​ജി ഉത്തരവിട്ടതിനു പി​റകെയാണ്​ സിങ്​വിയുടെ വാദം. പുലർച്ചെ രണ്ടര വരെ ഉറങ്ങാൻ അനുവദിക്കാതിരുന്നതിനാൽ കാർത്തിയുടെ രക്​തസമ്മർദം വ്യതിയാനപ്പെട്ടു​െകാണ്ടിരിക്കുകയാണ്​. കാർത്തിയെ അദ്ദേഹത്തി​​​​​െൻറ സെല്ലിൽ നിന്ന്​ നാലു ഗാർഡുകളുള്ള മുറിയിലേക്ക്​ മാറ്റി. കാർത്തി​െയ ഉറങ്ങാൻ അനുവദിക്കാതിരിക്കാൻ നാലു ഗാർഡുകളും സംസാരിക്കുകയും കാർഡ്​സ്​ കളിക്കുകയും ചെയ്​തുവെന്നും സിങ്​വി പറഞ്ഞു. 

എന്നാൽ ഇൗ വാദം സി.ബി.​െഎ അഭിഭാഷകൻ തള്ളി. കാർത്തിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുകയോ ഒരു തരത്തിലും പീഡിപ്പിക്കുകയോ ചെയ്​തിട്ടില്ലെന്ന്​ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 
 

Tags:    
News Summary - Karti Chidambaram always kept under bright light, not allowed to sleep well: Singhvi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.