ചെന്നൈ: മാധ്യമകമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനധികൃത ഇടപെടൽ നടത്തിയ കേസിൽ സി.ബി.െഎ അന്വേഷണം നേരിടുന്ന കാർത്തി ചിദംബരം രാജ്യം വിടാതിരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലുക്കൗട്ട് നോട്ടീസ് ഇറക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും സി.ബി.െഎയുടെയും ആവശ്യപ്രകാരമാണ് വിമാനത്താവള അധികൃതർക്ക് നോട്ടീസ് നൽകിയത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിെൻറ മകനാണ് കാർത്തി.
ജൂലൈ 18ന് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാർത്തി മദ്രാസ് ഹൈകോടതിയെ സമീപിച്ചു. കേന്ദ്രത്തിന് നോട്ടീസ് അയക്കാൻ നിർേദശിച്ച ജസ്റ്റിസ് എം. ദുരൈസാമി ഇൗമാസം ഏഴിന് കേസ് പരിഗണിക്കാൻ മാറ്റി. രണ്ടുമാസം മുമ്പ് ചിദംബരത്തിെൻറ വസതികളിൽ ഉൾപ്പെടെ എൻഫോഴ്സ്മെൻറ് പരിശോധന നടന്ന് മൂന്നാംദിവസം കാർത്തി ലണ്ടനിലേക്ക് പോയത് രാജ്യം വിടുകയാണെന്ന അഭ്യൂഹം സൃഷ്ടിച്ചിരുന്നു.
ഷീനബോറ വധക്കേസിൽ പ്രതികളായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർ ഡയറക്ടർമാരായ െഎ.എൻ.എക്സ് മീഡിയ കമ്പനിക്ക് മൗറീഷ്യസിൽനിന്ന് വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിൽ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്നാണ് കാർത്തിക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.