അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ 


ചെ​ൈ​ന്ന:  മു​​ൻ കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി പി. ​​ചി​​ദം​​ബ​​ര​​ത്തി​​​​​​െൻറ മ​​ക​​നും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ കാ​​ർ​​ത്തി ചി​​ദം​​ബ​​ര​ത്തി​നെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി)​കേ​സെ​ടു​ത്തു. മാ​ധ്യ​മ​സ്​​ഥാ​പ​ന​ത്തി​ന്​ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ അ​ന​ധി​കൃ​ത ഇ​ട​പാ​ട്​ ന​ട​ത്തി​യ​തി​ന്​ സി.​​ബി.​െ​​എ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ്​ ഇ.​ഡി​യു​ടെ സാ​മ്പ​ത്തി​ക​കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗം കാ​ർ​ത്തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.  വി​ദേ​ശ​നാ​ണ്യ​വി​നി​മ​യ​ച​ട്ട​ലം​ഘ​ന​പ്ര​കാ​ര​മാ​ണ്​ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 
സി.​ബി.​െ​എ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​റി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​െ​മ​ൻ​റ്​ ന​ട​പ​ടി.  ​എ​ഫ്.​െ​എ.​ആ​റി​ലെ മ​റ്റ്​ പ്ര​തി​ക​ളാ​യ െഎ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ​മാ​രാ​യ പീ​റ്റ​ർ മു​ഖ​ർ​ജി, ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കാ​ർ​ത്തി ചി​ദം​ബ​രം ല​ണ്ട​നി​ലേ​ക്ക് പ​റ​ന്നു. യാ​ത്ര ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്  തീ​രു​മാ​നി​ച്ച​താ​ണെ​ന്നും ഉ​ട​ൻ തി​രി​ച്ചു​വ​രു​മെ​ന്നും കാ​ർ​ത്തി പ്ര​തി​ക​രി​ച്ചു. 

കാ​ർ​ത്തി​ക്ക് വി​ദേ​ശ​യാ​ത്ര​ക്ക്​ വി​ല​ക്കി​ല്ലെ​ന്നും ഉ​ട​ൻ തി​രി​ച്ചു​വ​രു​മെ​ന്നും പി​താ​വാ​യ ചി​ദം​ബ​ര​വും വ്യ​ക്​​ത​മാ​ക്കി. ഷീ​ന ബോ​റ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ പീ​​റ്റ​​ർ മു​​ഖ​​ർ​​ജി, ഇ​​ന്ദ്രാ​​ണി മു​​ഖ​​ർ​​ജി എ​​ന്നി​​വ​​ർ ഡ​​യ​​റ​​ക്​​​ട​​ർ​​മാ​​രാ​​യ ​െഎ.​​എ​​ൻ.​​എ​​ക്​​​സ്​ മീ​​ഡി​​യ ക​മ്പ​നി​ക്കു വേ​​ണ്ടി വി​ദേ​ശ​നി​ക്ഷേ​പ​പ്രോ​ത്സാ​ഹ​ന​ബോ​​ർ​​ഡി​​ൽ അ​​ന​​ധി​​കൃ​​ത ഇ​​ട​​പെ​​ട​​ലും സ്വാ​​ധീ​​ന​​വും ചെ​​ലു​​ത്തി​​യെ​​ന്നാ​​ണ്​ കാ​ർ​​ത്തി​​ക്കെ​​തി​​രാ​​യ ആ​രോ​പ​ണം. കാ​ർ​ത്തി​യും ബി​നാ​മി​ക​ളും ഉ​ട​മ​ക​ളാ​യ ക​മ്പ​നി​ക​ൾ ഇ​ട​നി​ല നി​ന്ന​തി​ന്​ വ​ൻ തു​ക കൈ​പ്പ​റ്റി​യി​രു​ന്നു. ഉ​​ന്ന​​ത​സ​​മ്മ​ർ​​ദ​​ത്തെ​തു​​ട​​ർ​​ന്ന്​ 305 കോ​​ടി​രൂ​​പ​​യു​​ടെ വി​​ദേ​​ശ​നി​​ക്ഷേ​​പ​​ത്തി​​ന്​ അ​​നു​​മ​​തി ന​​ൽ​​കാ​​ൻ ബോ​​ർ​​ഡ്​ നി​​ർ​​ബ​​ന്ധി​​ത​​രാ​​വു​ക​യാ​യി​രു​ന്ന​ത്രെ. 

Tags:    
News Summary - Karti leaves for London; father P Chidambaram says he will back soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.