കരുണാനിധിയുടെ ആരോഗ്യനില: തെറ്റായ വാർത്തക്കെതിരെ നിയമ നടപടി -സ്​റ്റാലിൻ

ചെന്നൈ: കരുണാനിധിയുടെ ആരോഗ്യത്തെ സംബന്ധിച്ച്​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ ഡി.എം.കെ വർക്കിങ്​ പ്രസിഡൻറും മകനുമായ എം.കെ. സ്​റ്റാലിൻ. കരുണാനിധി ഗുരുതരാവസ്​ഥയിലാണെന്നും മരിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

പൊലീസി​​​െൻറ അലർട്ടിനെ തുടർന്നാണ്​ അഭ്യൂഹങ്ങൾ പരന്നത്​. വകുപ്പുതല മുൻകരുതലി​​​െൻറ ഭാഗമായാണ്​ അലർട്ട്​ പ്രഖ്യാപിച്ചതെന്ന്​ ഡി.ജി.പി ടി.കെ. രാജേന്ദ്രൻ വ്യക്​തമാക്കി. കരുണാനിധിക്കൊപ്പം സ്​റ്റാലിനും ജനറൽ സെക്രട്ടറി കെ. അൻബകജനും എടുത്ത ചി​ത്രം ഡി.എം.കെ പുറത്തുവിട്ടു.  
 

Tags:    
News Summary - Karunanidhi health: My father is fine, Stalin says-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.