കരുണാനിധി കരുത്തനായ വ്യക്തി​യാണെന്ന്​ രാഹുൽ ഗാന്ധി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡി.എം​.കെ അധ്യക്ഷൻ കരുണാനിധിയെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. താൻ കരുണാനിധിയെ കണ്ടെന്നും അദ്ദേഹം കരുത്തനാണെന്നും രാഹുൽ പറഞ്ഞു. 

ഇന്നലെ ​ശ്രീലങ്കൻ പ്രസിഡൻറ്​ മൈത്രിപാല സിരിസേനയുടെ പ്രതിനിധി കരുണാനിധിയെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്​ച പ്രധാനമ​ന്ത്രി നരേന്ദ്രമോദി കരുണാനിധിയുടെ ആരോഗ്യ സ്​ഥിതി സംബന്ധിച്ച്​ അദ്ദേഹത്തി​​​െൻറ മക്കളായ എം.കെ. സ്​റ്റാലിൻ, കനിമൊഴി എന്നിവരുമായി സംസാരിച്ചിരുന്നു.  

തമിഴ്​നാട്​ ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള നിരവധി രാഷ്​ട്രീയ നേതാക്കളും കരുണാനിധിയുടെ മകൻ സ്​റ്റാലിനെ കണ്ട്​ വിവരങ്ങൾ ആരായുന്നുണ്ട്​.
 

Tags:    
News Summary - Karunanidhi is a tough person, says Rahul after meeting DMK chief-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.