ജമ്മു: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കുല്‍ഗാം ജില്ലയിലെ ചിമ്മര്‍ മേഖലയില്‍ സുരക്ഷാ സേനകള്‍ സംയുക്ത പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
രജൗരി ജില്ലയിലും കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നു. ഒരു സൈനികന് പരിക്കേറ്റു. ആയുധധാരികള്‍ നിയന്ത്രണ രേഖക്ക് സമീപം ഒളിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
ഈ ആഴ്ചയാദ്യം നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഉയര്‍ന്ന കമാന്‍ഡറായ നദീം അബ്രാറിനെ സൈന്യം വധിച്ചിരുന്നു. പരിംപോറ ചെക്‌പോസ്റ്റില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്.
ഈ വര്‍ഷം ഇതുവരെ 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ജമ്മു കശ്മീര്‍ പൊലീസിലെ ഏഴ് പേര്‍, സി.ആര്‍.പി.എഫിലെയും കരസേനയിലെയും മൂന്ന് പേര്‍ വീതം എന്നിങ്ങനെയാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.