ന്യൂഡൽഹി: ജമ്മു-കശ്മീരിൽ 4 ജി ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉന്നതാധികാര സമിതി രൂപവത്കരിക്കണമെന്ന വിധി കേന്ദ്ര സർക്കാർ നടപ്പാക്കിയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.സമിതി രൂപവത്കരിച്ചില്ലെന്നാരോപിച്ച് ഫൗണ്ടേഷൻ ഒാഫ് മീഡിയ പ്രഫഷനൽസ് കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് നൽകിയ ഹരജിയിലാണ് കേന്ദ്രത്തിെൻറ വിശദീകരണം. ജസ്റ്റിസ് എൻ.വി. രമണ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കമ്മിറ്റി രൂപവത്കരിച്ചത് സംബന്ധിച്ച രേഖകളും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.