സംഘര്‍ഷം തുടങ്ങിയിട്ട് 100 നാള്‍; കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, സി.ആര്‍.പി.സി നിയമത്തിലെ സെക്ഷന്‍ 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നതിനുള്ള നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ക്രമസമാധാനം നിലനിര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വ ബോധം വളര്‍ത്താനും പ്രശ്നബാധിത മേഖലകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അധികൃതര്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണുകളിലെ ഒൗട്ട് ഗോയിങ് സേവനം പുന$സ്ഥാപിച്ചിരുന്നു. അതേസമയം, ഇന്‍റര്‍നെറ്റ് സേവനം പുന$സ്ഥാപിച്ചിട്ടില്ല.

കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ജൂലൈയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം പൊട്ടിപ്പുറപ്പെട്ട പ്രശ്നങ്ങളുടെ ആഘാതത്തിലാണ് കശ്മീര്‍ ജനത. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘര്‍ഷം ഞായറാഴ്ചയോടെ 100 ദിവസം പൂര്‍ത്തിയാകും. സംഭവത്തില്‍ രണ്ടു പൊലീസുകാരുള്‍പ്പെടെ 84 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - kashmir conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.