ജമ്മു: കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥെൻറ മരണത്തിന് കാരണമായ വെള്ളിയാഴ്ചത്തെ ആക്രമണം െഎ.എസ് ഏറ്റെടുത്തെന്ന അവകാശവാദം കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്.
ആഭ്യന്തരമന്ത്രാലയവും സുരക്ഷാ ഏജൻസികളും സംഭവം വിലയിരുത്തിയശേഷമാകും ഇക്കാര്യത്തിൽ ഭാവി നീക്കങ്ങൾ തീരുമാനിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത സന്ദേശം െഎ.എസിെൻറ പ്രചാരണവിഭാഗത്തിെൻറ വെബ്സൈറ്റായ ‘അമാഖി’ൽ പ്രത്യക്ഷപ്പെട്ടതായാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ജമ്മു-കശ്മീർ ഡി.ജി.പി എസ്.പി. വൈദ് ഇതിൽ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നും കശ്മീരിൽ െഎ.എസ് സാന്നിധ്യമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കാറിലെത്തിയ മൂന്നംഗസംഘമാണ് വെള്ളിയാഴ്ച പൊലീസ് സംഘത്തിനുനേരെ ആക്രമണം നടത്തിയത്. ഇതിൽ പൊലീസ് ഒാഫിസർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയുമായിരുന്നു. തിരിച്ചടിയിൽ പ്രാദേശത്തെ പൊലീസ് തിരയുന്ന ഒരു തീവ്രവാദിയെ പൊലീസ് വധിക്കുകയും ചെയ്തിരുന്നു.
അടുത്തകാലത്തായി തീവ്രവാദികൾക്കെതിരെ നേടിയ തുടർച്ചയായ വിജയങ്ങൾ സുരക്ഷസേനക്ക് സ്വാതന്ത്ര്യം നൽകിയതിെൻറ ഫലമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിൽ മൂന്ന് പതിറ്റാണ്ടായി തുടരുന്ന തീവ്രവാദം തുടച്ചുനീക്കപ്പെടുന്നതിെൻറ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.