ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ലശ്കറെ ത്വയിബയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിൽ കശ്മീരി വിമത നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസി ഉത്തരവിട്ടു. ലശ്കറെ ത്വയിബ നേതാവും മുംബൈ ആക്രമണത്തിെൻറ സൂത്രധാരനുമായ ഹാഫിസ് സയീദിൽ നിന്നും ഫണ്ട് സ്വീകരിച്ചുവെന്നാണ് ആരോപണം.
ജമ്മു കശ്മീർ നാഷണൽ ഫ്രണ്ട് ചെയർമാൻ നയീം ഖാൻ, തെഹ്രീക് ഇ ഹുറിയത്ത് നേതാക്കളായ ഫറൂഖ് അഹമ്മദ്, ഗാസി ജാവേദ് ബാബ എന്നിവർക്കെതിരെയും എൻ.െഎ.എ അന്വേഷണം നടത്തും. പാകിസ്താൻ ഭീകര സംഘടനയിൽ നിന്നും പണം സ്വീകരിച്ചെന്ന ഇവരുടെ വെളിപ്പെടുത്തൽ ടെലിവിഷൻ ചാനൽ നടത്തിയ ഒളികാമറ ഒാപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു.
കശ്മീരിൽ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ലശ്കറെ ത്വയിബ വിമത സംഘടനകൾക്ക് പണം കൈമാറിയെന്നാണ് ആരോപണം. സൈന്യത്തിനു നേരെ കല്ലെറിയൽ, പൊതു സ്വത്ത് നശിപ്പിക്കൽ, സ്കൂളുകൾ– സർക്കാർ സ്ഥാപനങ്ങൾ എന്നിവ തീവെച്ചു നശിപ്പിക്കൽ തുടങ്ങി വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് സംഘടനകൾക്ക് ഫണ്ട് കൈമാറിയതെന്നാണ് റിപ്പോർട്ട്.
ഫണ്ട് കൈപറ്റിയതിനെ കുറിച്ച് ഗീലാനി ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ഒളികാമറ വഴി ചോർത്തിയ ടി.വി റിപ്പോർട്ടർക്ക് ഇക്കാര്യത്തെ കുറിച്ച് സൂചന ലഭിച്ചതെങ്ങിനെ എന്ന കാര്യം പരിശോധിക്കുമെന്നും എൻ.െഎ.എ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.