കശ്മീരിലെ ന്യൂനപക്ഷ ആനുകൂല്യം: മറുപടി നല്‍കാത്തതിന് കേന്ദ്രത്തിന് 30,000 രൂപ പിഴ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായം കവരുന്നതു സംബന്ധിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ മറുപടി നല്‍കാത്തതിന് കേന്ദ്ര സര്‍ക്കാറില്‍നിന്ന് 30,000 രൂപ പിഴ ഈടാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് എന്‍.വി. രമണയും അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പിഴയടച്ചാലും രണ്ടാഴ്ചക്കുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തേ ഇതേ കേസില്‍ 15,000 രൂപ പിഴ ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ജമ്മു-കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഭൂരിപക്ഷമായ മുസ്ലിംകള്‍ കവര്‍ന്നെടുക്കുകയാണെന്ന് ആരോപിച്ച് അഭിഭാഷകനായ അങ്കുര്‍ ശര്‍മ നല്‍കിയ കേസിലാണ് കോടതി കേന്ദ്ര സര്‍ക്കാറിനും ദേശീയ മനുഷ്യാവകാശ കമീഷനും നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പി.ഡി.പിയുമായി അധികാരം പങ്കിടുന്ന ബി.ജെ.പി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതിയുടെ ഉത്തരവ്. 

Tags:    
News Summary - kashmir minority alevence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.