ബീഹാറിലെ ചോദ്യ​േപപ്പറിൽ കശ്​മീരി​െന രാജ്യമാക്കിയത്​ വിവാദമാകുന്നു

ന്യൂഡൽഹി: ബീഹാറിലെ എഴാം ക്ലാസ ്​ വിദ്യാർഥികൾക്കുള്ള പരീക്ഷയിൽ കശ്​മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന ചോദ്യം ഉൾപ്പെടുത്തിയത്​ വിവാദമാകുന്ന​ു. അഞ്ച്​ രാജ്യങ്ങളിൽ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ പേര്​ എഴുതാനുള്ള ചോദ്യ വിഭാഗത്തിലാണ്​​ കശ്​മീരും ഉൾപ്പെട്ടിരിക്കുന്നത്​. ചൈന, നേപ്പാൾ, ഇംഗ്ലണ്ട്​, ഇന്ത്യ എന്നിവക്കൊപ്പമാണ്​ കശ്​മീരിനെ കുറിച്ചുള്ള ചോദ്യമാണ്​ വിവാദമായത്​​. ചൈനയിലെ ജനങ്ങളെ ചൈനീസ്​ എന്ന്​ വിളിക്കുന്നത്​ പോലെ കശ്​മീരിലെ ജനങ്ങളെ എന്ത്​ വിളിക്കുമെന്നാണ്​ ചോദ്യം.

കേന്ദ്രസർക്കാറി​​െൻറ വിദ്യാഭ്യാസ പദ്ധതിയായ സർവ ശിക്ഷ അഭിയാൻ പ്രകാരമാണ്​ ബീഹാറിൽ പരീക്ഷകൾ നടത്തുന്നത്​. പരീക്ഷകൾക്ക്​ ബീഹാർ വിദ്യാഭ്യാസ പദ്ധതി കൗൺസിലി​​െൻറ മേൽനോട്ടവുമുണ്ട്​. 

വൈശാലി ജില്ലയിലെ വിദ്യാർഥികളാണ്​ ഇൗ പ്രശ്​നം വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിലേക്ക്​ എത്തിച്ചത്​. എന്നാൽ ചോദ്യപേപ്പറിൽ അച്ചടി പിശകുണ്ടായെന്നാണ്​ വൈശാലി ജില്ലാ വിദ്യാഭ്യാസ ഒാഫീസർ നൽകുന്ന വിശദീകരണം.

Tags:    
News Summary - Kashmir Not a Part of India, Says Bihar Question Paper-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.