ശ്രീനഗർ: വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചു. ഗവർണർ സത്യപാൽ മാലിക്കിൻെറ നിർദേശത്തെ തുടർന്നാണ് കശ്മീരിൽ വീണ്ടും വിനോദസഞ്ചാരികളെ അനുവദിക്കുന്നത്. ആഗസറ്റ് രണ്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് അറിയിച്ചാണ് കശ്മീരിൽ നിന്ന് വിനോദസഞ്ചാരികളെ മാറ്റിയത്. എന്നാൽ, ഇതിന് പിന്നാലെ കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കി.
വാർത്താ വിനിമയ സൗകര്യങ്ങളൊന്നുമില്ലാതെ വിനോദസഞ്ചാരികൾക്ക് എങ്ങനെയാണ് കശ്മീരിലെത്തുകയന്ന് നാഷണൽ കോൺഫറൻസ്. കശ്മീരിലെ സമ്പദ്വ്യവസ്ഥ താളം തെറ്റിയിരിക്കുകയാണെന്നും ഇത് വിനോദ സഞ്ചാരത്തെ ബാധിക്കുമെന്നും നാഷണൽ കോൺഫറൻസ് വ്യക്തമാക്കി.
അതേസമയം, കശ്മീരിൽ കോളജുകൾ വീണ്ടും തുറക്കാനുള്ള കേന്ദ്രസർക്കാറിൻെറ നീക്കം പരാജയപ്പെട്ടു. കോളജുകൾ തുറന്നിട്ടും ഭൂരിപക്ഷം വിദ്യാർഥികളും ക്ലാസുകളിലെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.