ജമ്മു-കശ്മീർ: ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകെൻറ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ് ജമ്മു-കശ്മീർ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചു. നവംബറിൽ ശ്രീനഗറിലെ ഹൈദർപോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ മഗ്രേയുടെ പിതാവ് ലത്തീഫാണ് അഭിഭാഷകരായ ദീപിക സിങ് രജാവത്ത്, മുഹമ്മദ് അർഷാദ് ചൗധരി എന്നിവർ മുഖേന ഹരജി സമർപ്പിച്ചത്.
മകെൻറ നിരപരാധിത്വം വെളിപ്പെടുത്തിയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ദീർഘകാലമായുള്ള തെൻറ കുടുംബത്തിെൻറ സംഭാവനകൾ കണക്കിലെടുത്തും മൃതദേഹം വിട്ടുകിട്ടണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മഗ്രേ അടക്കം രണ്ടുപേരെ ഭീകരർ മനുഷ്യകവചമായി ഉപയോഗിക്കുകയും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ മഗ്രേ കൊല്ലപ്പെട്ടുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ വെളിപ്പെടുത്തൽ.
'തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഗൂൾ, സിംഗാൽദാൻ പ്രദേശങ്ങളിൽ സൈന്യത്തിനുവേണ്ടി സന്നദ്ധസേവകനായി പ്രവർത്തിച്ചയാളാണ് ഞാൻ. മതപരമായ ചടങ്ങുകൾ അനുസരിച്ച് മകെൻറ സംസ്കാരം നടത്താനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടന ആർട്ടിക്കിൾ 21 പോലും നിഷേധിക്കപ്പെടുകയാണ്. മകനുമായി ഏറെ അടുപ്പമുള്ളതിനാൽ എനിക്ക് ഉറപ്പുപറയാനാകും അവൻ ഒരിക്കലും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന്. മജിസ്ട്രേറ്റുതല അന്വേഷണത്തിെൻറ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ, ഒരു മാസത്തിലേറെയായിട്ടും സമർപ്പിച്ചിട്ടില്ല. മൃതദേഹം തിരികെ കൊണ്ടുവരാനും മജിസ്ട്രേറ്റ്തല റിപ്പോർട്ട് പരസ്യമാക്കാനും ആവശ്യപ്പെട്ട് ഡിസംബർ ഏഴിന് ലഫ്. ഗവർണറെ കണ്ടിരുന്നു. റിപ്പോർട്ട് പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ രണ്ട് ദിവസത്തെ സമയം തേടി. എന്നാൽ, ഇതെല്ലാം അതിക്രമിച്ചെന്നും 18 പേജുള്ള ഹരജിയിൽ പറയുന്നു.
മകെൻറ മുഖം അവസാനമായി ഒരുനോക്കു കാണാൻ പോലും അവസരം നൽകാത്തതിനാൽ താനും ഭാര്യയും അതീവ സങ്കടത്തിലാണ്. മൃതദേഹം വീടിനടുത്ത് സംസ്കരിക്കണമെന്നാണ് ആഗ്രഹം. മൃതദേഹം പൂർണമായും ജീർണിക്കുംമുമ്പ് പുറത്തെടുത്ത് നൽകാൻ നടപടി വേണമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.