ക​ശ്​​മീ​ർ: കേ​ന്ദ്ര​നി​ല​പാ​ട്​ ക്രൂ​ര​ത​യും ഭീ​രു​ത്വ​വു​മെ​ന്ന്​  അ​മേ​രി​ക്ക​ൻ പ​ത്രം

ന്യൂഡൽഹി: കശ്മീരിലെ സാഹചര്യങ്ങളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക് ടൈംസിൽ മുഖപ്രസംഗം. കശ്മീരിലെ ക്രൂരതയും ഭീരുത്വവും എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
കശ്മീരിൽ ഇന്ത്യൻ സുരക്ഷാസേന നടത്തിവരുന്നത് ക്രൂരമായ അടിച്ചമർത്തലാണെന്നും ഇത് തീവ്രവാദം കൂടുതൽ വളർത്തുമെന്നും പത്രം വിലയിരുത്തി. താഴ്വരയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണം.  സൈനിക വാഹനത്തിൽ ഒരു സാധാരണക്കാരനെ മനുഷ്യകവചമായി കെട്ടിവെച്ചതി​െൻറ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖപ്രസംഗം. സ്വപ്നം കാണാൻപോലും സമ്മതിക്കില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തി​െൻറ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.   24 കാരനായ ഫാറൂഖ് അഹ്മദ് ധറിനെ ജീപ്പിന് മുന്നിൽ മനുഷ്യകവചമായി കെട്ടിവെച്ച് കല്ലെറിയുന്ന ജനക്കൂട്ടത്തെ നേരിടാൻ തുനിഞ്ഞ പട്ടാള നടപടി കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ദീർഘകാല ചരിത്രത്തിലെ ഏറ്റവും അധമമായ പ്രവൃത്തിയിലൊന്നാണെന്ന് ന്യൂയോർക് ടൈംസ് എഴുതി.
കശ്മീരിൽ കല്ലെറിയുന്ന യുവാക്കളും വിമത തീവ്രവാദികളും ഇന്ന് പിടിച്ചുനിന്നേക്കാമെങ്കിലും നാളെ അവരെ പിടികൂടുമെന്ന കരസേന മേധാവി ജനറൽ ബിപിൻ റാവത്തി​െൻറ പരാമർശത്തെയും മുഖപ്രസംഗം വിമർശിച്ചു. 
ക്രൂരമായ സൈനിക തന്ത്രങ്ങൾ നിരാശയും തീവ്രവാദവും വർധിപ്പിക്കും.

Tags:    
News Summary - kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.