സുപോൽ(ബിഹാർ): കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്ത ബിഹാറി സഹോദരന്മാർ അറസ്റ്റ ിൽ. മക്കളെ തട്ടിക്കൊണ്ടുപോയെന്ന പിതാവിെൻറ പരാതിയിലാണ് ഇരുസംസ്ഥാനങ്ങളിലെയു ം പൊലീസ് സംഘമെത്തി ബിഹാറിലെ രാംവിഷ്ണുപുർ നിവാസികളും സഹോദരന്മാരുമായ പർവേസ് ആലം, താവ്റെജ് ആലം എന്നിവരെ അറസ്റ്റ് ചെയ്തത്.
കശ്മീരിലെ റമ്പാനിൽ ആശാരിപ്പണി ചെയ്തിരുന്ന ഇരുവരും സഹോദരികളുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ബിഹാറിൽ വിവാഹിതരായി. പെൺകുട്ടികളുടെ വീട്ടിലെ എതിർപ്പറിഞ്ഞ് അവരെ കശ്മീരിലെ വീട്ടിലെത്തിച്ചിരുന്നു. തുടർന്നാണ് മക്കളെ തട്ടിക്കൊണ്ടുപോയതായി പിതാവ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.