ശ്രീനഗർ: ഭീകര ബന്ധം ആരോപിച്ച് യു.എ.പി.എ അടക്കം ചുമത്തി ജയിലിലടച്ച് വിട്ടയച്ച മാധ്യമപ്രവർത്തകനെ അതേ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു. കശ്മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താനെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഉത്തർ പ്രേദശിലെ അംബേദ്കർ നഗർ ജില്ലാ ജയിലിൽനിന്നും ചൊവ്വാഴ്ച മോചതിനാകുകയും വ്യാഴാഴ്ച രാത്രിയോടെ കശ്മീരിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രി തന്നെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രാദേശിക മാഗസിനിൽ റിപ്പോർട്ടറായി ജോലി നേക്കവെ 2018 സെപ്റ്റംബറിലാണ് ആസിഫിനെ അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ ഗ്രൂപ്പിന് തന്ത്രപ്രധാന പിന്തുണ നൽകി എന്നായിരുന്നു അന്ന് പൊലീസിന്‍റെ ആരോപണം.
എന്നാൽ, 2022ൽ ജമ്മു കശ്മീർ ഹൈകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ആസിഫിന് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കിയായിരുന്നു ഹൈകോടതി ജാമ്യം നൽകിയത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം വീണ്ടും അഴിക്കുള്ളിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.