ശ്രീനഗർ: ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കണമെന്നാണ് കശ്മീരിലെ ജനങ്ങളുടെ ആഗ്രഹമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. 'ദി വയറി'നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ 44 മിനിറ്റ് അഭിമുഖത്തിലാണ് ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പരാമർശമുണ്ടായത്.
ഇന്ത്യക്കാരാകാന്‍ കശ്മീരികൾ ആഗ്രഹിക്കുന്നില്ല, ചൈന തങ്ങളെ ഭരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ ബി.ജെ.പി തന്നെയും ജനങ്ങളെയും വഞ്ചിച്ചുവെന്നും ദേശീയ തലത്തില്‍ അവർ നടത്തുന്ന അവകാശവാദം തികഞ്ഞ വിഡ്ഢിത്തമാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞതായി ഥാപ്പർ തന്‍റെ ലേഖനത്തിൽ പറയുന്നു.
ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചെന്ന് ഫാറുഖ് അബ്ദുള്ള പറഞ്ഞു.2019ല്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, അന്ന് വകുപ്പുകൾ എടുത്തുകളയില്ലെന്ന തോന്നൽ തനിക്കുണ്ടായിരുന്നു, പക്ഷേ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ജനങ്ങൾക്ക് ഞാൻ വഞ്ചകനായി, കേന്ദ്രം എന്നെ തടവിലാക്കുകയും ചെയ്തു. -ഫാറുഖ് അബ്ദുള്ള പറഞ്ഞു.
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ തീവ്രവാദികൾക്ക് കാശ്മീരിൽ സ്ഥാനമില്ലാതായി. പക്ഷേ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി, കേന്ദ്രം കശ്മീരികളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.