പുൽവാമ: രാത്രിയുടെ മറവിലെത്തുന്ന ബൂട്ടുകളുടെ കാൽപ്പെരുക്കത്തിൽ മരണം മണക്കുകയ ാണ് കശ്മീരികൾ. പകൽ ജീവിതം ബന്ദിയുടേതിന് തുല്യം തള്ളിനീക്കുേമ്പാഴാണ് ഇരുട്ട ് അവർക്ക് ചുറ്റും ഭീതിയുടെ തടവറ തീർക്കുന്നത്. ഏതു നിമിഷവും സുരക്ഷാസേന തങ്ങളെ തേ ടിയെത്താം എന്നത് അവരിൽ നടുക്കമുണർത്തുന്നു. പ്രത്യേക പദവി പിൻവലിച്ചശേഷം നാലായി രത്തോളം പേരെ വിവിധ പൊലീസ് ലോക്കപ്പുകളിൽ തടവിൽ പാർപ്പിച്ചിട്ടുണ്ട്. നാളെ ഇവരിൽ ഒരാളാകുമെന്ന ഭയം ഒരോ കശ്മീരിയെയും വേട്ടയാടുന്നു. അതിന് ആക്കം കൂട്ടുന്ന വിധമാണ് സുരക്ഷാസേനകളുടെ വിന്യാസം. ഒരർഥത്തിൽ താഴ്വര വിവിധ സേനാ വിഭാഗങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മൂന്നാഴ്ചക്കിടെ ദക്ഷിണ കശ്മീരിൽ കരസേനയുടെ തിരച്ചിലും പരിശോധനകളും ഊർജിതമാണെന്ന് പുൽവാമ നിവാസികൾ പറയുന്നു. രാത്രി 12 മണിക്കും ഒരു മണിക്കുമെല്ലാമാണ് അപ്രതീക്ഷിത റെയ്ഡുകൾ. കുട്ടികളാണ് പ്രധാന ലക്ഷ്യം. പിടികൂടുന്നവരെയെല്ലാം സൈനികർ ക്രൂരമായി മർദിക്കുന്നതായി അരിഹാൾ ഗ്രാമവാസികൾ പറയുന്നു. സ്ത്രീകളെയും വെറുതെ വിടാറില്ല. അരിയിൽ എണ്ണ കലർത്തി റേഷനും സൈനികർ നശിപ്പിച്ചതായി അവർ ആരോപിച്ചു.
അടുത്തുള്ള പള്ളികളും വളഞ്ഞു. ജൂലൈ 27, ആഗസ്റ്റ് മൂന്ന്, നാലു ദിവസങ്ങളിലാണ് അടുത്തിടെ റെയ്ഡ് നടന്നത്. പ്രദേശവാസികളുടെ 200ലേറെ വാഹനങ്ങൾ സേനാ വിഭാഗങ്ങൾ നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
എന്തെങ്കിലും എതിർത്ത് പറയുന്നവരെയെല്ലാം പിടിച്ചുകൊണ്ടുപോവുകയാണ്. സ്വന്തം വീട്ടിൽ ഉറങ്ങാതെ അടുത്തുള്ള തോട്ടങ്ങളിലും കാലിത്തൊഴുത്തുകളിലുമെല്ലാമാണ് ചെറുപ്പക്കാർ രാത്രി കഴിച്ചുകൂട്ടുന്നതെന്ന് മറ്റൊരു യുവാവ് പറഞ്ഞു. എല്ലാവരും കടുത്ത രോഷത്തിലാണ്. തലക്കുേനരെ തോക്കുള്ളതുകൊണ്ടാണ് ആരും ശബ്ദിക്കാത്തതെന്നും ഇയാൾ വ്യക്തമാക്കി.
പുൽവാമയിലെ സമ്പൂര ഗ്രാമത്തിൽനിന്നും പത്തു കുട്ടികളെ പിടിച്ചുകൊണ്ടുപോയതായി അവരുടെ ബന്ധുക്കൾ പറയുന്നു. പകൽ ഇൗ വഴി സൈന്യം വരില്ല. രാത്രിയാണ് അവരെത്തുക-എക്സ്കവേറ്റർ ഡ്രൈവറായ ഒരു ഗ്രാമവാസി പറഞ്ഞു. ഇദ്ദേഹത്തിെൻറ മൂന്നു സഹോദരന്മാരെ സൈന്യം കസ്റ്റഡിയിൽ എടുത്തിരുന്നു. ആറു ദിവസമാണ് കാരണമൊന്നുമില്ലാതെ അവരെ തടവിൽ വെച്ചത്.
എന്നാൽ, സൈന്യത്തിെൻറ രാത്രി റെയ്ഡുകളെപ്പറ്റി അറിയില്ലെന്നാണ് ദക്ഷിണ കശ്മീരിലെ സേന ഉന്നതൻ പ്രതികരിച്ചത്. നാട്ടുകാർ ആക്രമണത്തിെൻറ ദൃശ്യങ്ങൾ സ്വയം ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 370ാം വകുപ്പ് പിൻവലിച്ചതിെൻറ നേട്ടങ്ങൾ വിവരിക്കുന്ന ഉർദു ഭാഷയിലുള്ള നോട്ടീസുകൾ താഴ്വരയിൽ സൈന്യം വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.