ശ്രീനഗർ: കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും സി.ബി.െഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന റാലിക്ക് മന്ത്രിസ്ഥാനം രാജിവെച്ച എം.എൽ.എ നേതൃത്വം നൽകി.
കഴിഞ്ഞദിവസം രാജിവെച്ച വനംമന്ത്രി ചൗധരി ലാൽ സിങ്ങാണ് റാലിയിൽ പെങ്കടുത്തത്. താൻ രാജിവെക്കാൻ കാരണം മാധ്യമങ്ങൾ സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷം കാരണമാണെന്ന് റാലിയിൽ അദ്ദേഹം പറഞ്ഞു. തെൻറ ആവശ്യം നീതിക്കുവേണ്ടിയാണെന്നും യഥാർഥ പ്രതികളെ പിടികൂടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് കൈകാര്യം ചെയ്തതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെക്കണം. സംഭവത്തോടുള്ള പൊതുജന വികാരം മനസ്സിലാക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും സി.ബി.െഎ അന്വേഷണം ആവശ്യപ്പെടാൻ വൈകിയെന്നും സിങ് കുറ്റപ്പെടുത്തി. കശ്മീരിന് പുറത്തുള്ളവർ സത്യം മനസ്സിലാക്കാതെ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ച സാഹചര്യത്തിലാണ് പ്രതികളെ പിന്തുണച്ച വ്യവസായ മന്ത്രി ചന്ദർ പ്രകാശ് ഗംഗയോടൊപ്പം വനംമന്ത്രി ചൗധരി ലാൽ സിങ് രാജിവെച്ചത്.
പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഏക്ത മഞ്ച് മാർച്ച് നാലിന് കഠ്വയിൽ സംഘടിപ്പിച്ച റാലിയിൽ പെങ്കടുത്ത ഇരു മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ദേശീയപതാകയുമായാണ് ഇരുവരും റാലിയിൽ സംബന്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.