ന്യൂഡൽഹി: കഠ്വയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ വിഭാഗത്തിലെ (എസ്.ഐ.ടി) ആറ് അംഗങ്ങൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തെറ്റായ മൊഴി നൽക ാൻ സാക്ഷികളിൽ സമ്മർദം ചെലുത്തുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിലാണ് ഉത്തരവ്.
മുൻ പൊലീസ് സൂപ്രണ്ട് ആർ.കെ ജല്ല, എ.എസ്.പി പീർസാദ നവീദ്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ ഷെദംബരി ശർമ, നിസാർ ഹുസൈൻ, എസ്.ഐ അർഫാൻ വാനി, ൈക്രം ബ്രാഞ്ചിലെ കെവാൾ കിഷോർ എന്നിവർെക്കതിരെ കേസെടുക്കാനാണ് ജമ്മു കശ്മീർ പൊലീസ് സൂപ്രണ്ട് തേജിന്ദർ സിങ്ങിന് കോടതി നിർദേശം നൽകിയത്. ഇക്കാര്യം നവംബർ ഏഴിന് കേസിൽ വാദം കേൾക്കുമ്പോൾ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.