കഠ്​വ ​കേസ്​ സാക്ഷിക്ക്​ പീഡനം: സുപ്രീംകോടതി ജമ്മു-കശ്‌മീർ സർക്കാരിനോട് വിശദീകരണം തേടി

ന്യൂ​ഡ​ൽ​ഹി: ക​ഠ്​​വ പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ന്ന കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി താ​ലി​ബ്​ ഹു​സൈ​നെ പൊ​ലീ​സ്​ വ്യാ​ജ ബ​ലാ​ത്സം​ഗ​ക്കേ​സ്​ ചു​മ​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സു​പ്രീം​കോ​ട​തി ജ​മ്മു- ക​ശ്​​മീ​ർ സർക്കാറിനോട് വിശദീകരണം തേടി. 

ഈ മാസം 21നകം സർക്കാർ വിശദീകരണം നൽകണം. താലിബ് ഹുസൈന്റെ കുടുംബാംഗങ്ങൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി. അതേ സമയം പൊലീസ് പീഡനത്തിൽ നിന്ന് ത്വാലിബിന് സംരക്ഷണം നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയാറായില്ല. നിയമ വിധേയമായ കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹരജി ഉചിതമല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

താ​ലി​ബ്​ ഹു​സൈ​​​െൻറ അ​ടു​ത്ത ബ​ന്ധു​വാ​ണ്​ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി ന​ൽ​കി​യ​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജെ​യ്​​സി​ങ്​ ആ​ണ്​ ഹ​ര​ജി​ക്കാ​ര​നു വേ​ണ്ടി ഹാ​ജ​രാ​യ​ത്. 

Tags:    
News Summary - Kathua rape case: SC seeks Jammu and Kashmir govt.'s response on habeas corpus plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.