പത്താൻകോട്ട് (പഞ്ചാബ്): കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിെൻറ വിചാരണ വ്യാഴാഴ്ച പത്താൻകോട്ട് ജില്ല െസഷൻസ് കോടതിയിൽ തുടങ്ങി.
എട്ടു പ്രതികളിൽ ഏഴുപേരെ കോടതിയിൽ ഹാജരാക്കി. കഠ്വയിൽനിന്ന് വൻ സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. കേസിലെ എട്ടാംപ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കഠ്വയിലെ ജുവനൈൽ കോടതിയിലാണ് വിചാരണ.
കഴിഞ്ഞ ജനുവരിയിലാണ് നാടോടി വിഭാഗത്തിലെ പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചശേഷം ദാരുണമായി കൊലപ്പെടുത്തിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ, സുപ്രീംകോടതി നിർദേശപ്രകാരമാണ് കശ്മിരിനുപുറത്ത് പത്താൻകോട്ട് കോടതിയിലേക്ക് കേസ് മാറ്റിയത്. കുറ്റപത്രം, കേസ് ഡയറി അടക്കം രേഖകൾ ഉർദുവിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സമർപ്പിക്കാനും പ്രതികളുടെ അഭിഭാഷകർക്ക് ജൂൺ നാലിന് പകർപ്പ് നൽകാനും ജഡ്ജി തേജ്വിന്ദർ സിങ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
ഇരയുടെ കുടുംബാംഗങ്ങൾ നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി പത്താൻകോട്ട് കോടതിയിലേക്ക് മാറ്റിയത്. പ്രതികൾെക്കതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ ചുണ്ടിക്കാട്ടി.
വിചാരണ നടപടികളെല്ലാം കാമറയിൽ പകർത്താൻ സപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ക്ഷേത്രം പരിപാലകനും സംഭവത്തിെൻറ ആസൂത്രകനുമായ സാഞ്ജി റാം, മകൻ വിശാൽ, സ്പെഷൽ െപാലീസ് ഒാഫിസർമാരായ ദീപക് ഖജൂരിയ എന്ന ദീപു, സുരേന്ദർ വർമ , പ്രതിയുടെ പ്രായപൂർത്തിയാകാത്ത കൂട്ടുകാരൻ പർവേഷ് കുമാർ എന്ന മന്നു, ഹെഡ്കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ പൊലീസ് വൻ സുരക്ഷ ഏർെപ്പടുത്തിയിരുന്നു. ജനുവരി10ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ നാലുദിവസം തടവിൽ പാർപ്പിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം അറുകൊല നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.