ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹരജി വീണ്ടും പരിഗണിക്കുന്ന വേളയിൽ ഹാജരാകില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മർക്കണ്ഡേയ കട്ജു. കോടതിയിൽ ഹാജരാകുന്നതിന് ഭരണഘടനാപരമായ തടസങ്ങളുണ്ടെന്നും ആർടിക്ക്ൾ 124(7) പ്രകാരമാണ് ഹാജരാകാത്തതെന്നുമാണ് കട്ജു നൽകിയിരിക്കുന്ന വിശദീകരണം.
സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും നൽകിയ പുന:പരിശോധന ഹരജി പരിഗണിക്കവെ കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച് വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചത്.
നേരത്തെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ കോടതി വിധിയിൽ പിഴവു പറ്റിയെന്ന് കട്ജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇത് റിവ്യൂ ഹർജിയായി സ്വീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ അസാധാരണമായ നടപടി. കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.